Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: usa

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; യുഎസില്‍ കഴിയുന്നവരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കല്‍ നടപടികള്‍ കര്‍ശനമാക്കി

വാഷിങ്ടണ്‍: കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസില്‍ കഴിയുന്നവരുടെ വര്‍ക് പെര്‍മിറ്റ് (എന്റോള്‍മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് – EAD) പുതുക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന നിലവിലെ സമ്പ്രദായം ഇതോടെ അവസാനിപ്പിച്ചു. പുതിയ നിബന്ധനകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരന്മാരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്ന് കണ്ടാല്‍ മാത്രമേ മേലില്‍ ഇഎഡി പുതുക്കിനല്‍കൂ എന്നാണ് പുതിയ നിബന്ധന. ഇന്ത്യക്കാര്‍ […]
Read more

ചൈന വ്യാപാര കരാര്‍; തടസങ്ങളില്ലെന്ന് ട്രംപ് , തീരുവ കുറച്ചു, 2 മണിക്കൂര്‍ ചര്‍ച്ച നീണ്ട ചര്‍ച്ച അടച്ചിട്ട മുറിയില്‍

ബൂസാന്‍: ചൈനയുമായി വ്യാപാര കരാറില്‍ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിലെ ബൂസാനില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ് വിശേഷിപ്പിച്ചത്. അതിശയിപ്പിക്കുന്ന പുതിയ തുടക്കങ്ങള്‍ ഉണ്ടാവുമെന്നാണ് അമേരിക്ക ചൈന ബന്ധത്തേക്കുറിച്ച് വ്യാഴാഴ്ച ഡോണള്‍ഡ്് ട്രംപ് പ്രതികരിച്ചത്. തീരുവയില്‍ 10 ശതമാനം കുറവും വരുത്തിയാണ് വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൂസാനില്‍ അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും തമ്മിലുള്ള […]
Read more

വീണ്ടും നാടുകടത്തല്‍: 54 ഇന്ത്യക്കാരെ കൂടി കയറ്റി അയച്ച് യുഎസ്, 50 പേര്‍ ഹരിയാന സ്വദേശികള്‍

ഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി കുടിയേറ്റം നടത്തിയതായി കണ്ടെത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരില്‍ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും വിമാനയാത്രയില്‍ 25 […]
Read more

ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനത്തിനിടെ യുഎസ് ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

വാഷിങ്ടന്‍: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലില്‍ തകര്‍ന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി. തകര്‍ന്നു വീഴാനുള്ള […]
Read more

ട്രംപിനെതിരെ യു എസ്സിൽ വ്യാപക പ്രതിഷേധം; പ്രക്ഷോഭം ദേശവിരുദ്ധമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ

വാഷിങ്ടണ്‍: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി ‘നോ കിങ്സ് മാർച്ച്’ എന്ന പേരിൽ അരങ്ങേറിയ പ്രതിഷേധ റാലികൾ. ലക്ഷക്കണക്കിന് ആളുകൾ ഈ റാലിയിൽ പങ്കെടുത്തു. ട്രംപിന്‍റെ നടപടികൾ ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. അതേസമയം മാർച്ചിനെ വൈറ്റ് ഹൌസ് അപലപിച്ചു. ഭരണാധികാരികൾ രാജാക്കന്മാരെ പോലെ പെരുമാറുന്നതിനെതിരായ സാമൂഹ്യ പ്രതിരോധമാണ് ‘നോ കിങ്സ് മാർച്ചി’ലൂടെ അമേരിക്കയിൽ നടന്നത്. 50 സംസ്ഥാനങ്ങളിലായി 2500 ലേറെ പ്രതിഷേധ റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. പ്രധാന നഗരങ്ങളിൽ മാത്രമല്ല […]
Read more

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ല, മോദി ഉറപ്പ് നല്‍കിയതായി ട്രംപ്

വാഷിംങ്ടന്‍: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ അവകാശ വാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎസിലേക്കുള്ള കയറ്റുമതിയില്‍ തീരുവയ്ക്കു ശേഷം […]
Read more

പുതിയ താരിഫുമായി ട്രംപ് : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകള്‍ക്ക് 25% താരിഫ്

വാഷിംഗ്ടണ്‍: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% താരിഫ് ചുമത്തി. നവംബര്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവ നിയമം നിലവില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2024-ല്‍ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് […]
Read more

വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 % തീരുവ ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടന്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ ആദ്യമുണ്ടായത് അമേരിക്കയിലാണെന്നും മറ്റ് രാജ്യങ്ങള്‍ ആത് അനുകരിച്ചുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് […]
Read more

എച്ച്-1ബി വീസ ഫീസ് വര്‍ധന: വിദഗ്ധരെ ആകര്‍ഷിക്കാന്‍ കാനഡ

ഓട്ടവ : എച്ച്-1ബി വീസ ഫീസ് യുഎസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ, ഈ അവസരം ഉപയോഗപ്പെടുത്താന്‍ പദ്ധതിയിട്ട് കാനഡ. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശികളായ സാങ്കേതിക വിദഗ്ധരെയും പ്രതിഭകളെയും കാനഡയിലേക്ക് ആകര്‍ഷിക്കാനാണ് നീക്കം. ഇതിനായി കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സൂചന നല്‍കി. മുന്‍പ് എച്ച്-1ബി വീസ ലഭിച്ചിരുന്നവരെ ആകര്‍ഷിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വലിയ ഫീസ് ഒഴിവാക്കുന്നതിനായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് പോലുള്ള ടെക് കമ്പനികള്‍ക്ക് കാനഡയിലെ ഓഫീസുകളില്‍ […]
Read more

ഗാസ ആക്രമണം: യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ […]
Read more
Advertisement
WhiteswanTV Footer