Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Uttarakhand

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ; ഉത്തരാഖണ്ഡ് സർക്കാരിനെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് സതീശൻ പറഞ്ഞു. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ സംഘപരിവാർ നടത്തിയ ‘ശുദ്ധീകരണ’ ചടങ്ങ് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു. ഖാർഗെയെപ്പോലുള്ള മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ നടന്നത് അയിത്തത്തിന്റെ ആധുനിക രൂപമാണെന്നും […]
Read more

ഉത്തരാഖണ്ഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ മാധ്യമപ്രവര്‍ത്തകനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി വാര്‍ത്തകള്‍ പുറത്തെത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് പ്രതാപാണ് മരിച്ചത്. ഉത്തരകാശി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് രാജീവ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകളെ തുടര്‍ന്ന് ഇദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ പൊലീസ് നിഗമനം. സെപ്തംബര്‍ 18 നാണ് രാജീവ് പ്രതാപിനെ കാണാതായത്. തൊട്ടടുത്ത ദിവസം രാജീവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ […]
Read more

ഉത്തരാഖണ്ഡ് ദുരന്തം: കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഹര്‍സില്‍ ക്യാമ്പ് ഭാഗത്താണ് തിരച്ചില്‍ തുടരുന്നത്. മണ്ണിനടിയില്‍ മൃതദേഹങ്ങളുണ്ടോ എന്നറിയാനായി സംശയമുള്ള ഇടങ്ങളിലെല്ലാം റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പരിശോധന. ആര്‍മി ക്യാമ്പ് പ്രദേശമാകെ മിന്നല്‍ പ്രളയത്തില്‍ നാമാവശേഷമായിരിക്കുകയാണ്. വലിയ കല്ലുകളും മണ്ണും കൊണ്ട് മൂടിയ പ്രദേശത്ത് തിരച്ചില്‍ അതീവദുഷ്‌കരവുമാണ്. സൈനികര്‍ താമസിച്ച കെട്ടിടങ്ങള്‍ അടക്കം മിന്നല്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരച്ചിലിന് ഡോഗ് സ്‌ക്വാഡും രംഗത്തുണ്ട്. സംശയമുള്ള സ്ഥലങ്ങളിലെ മണ്ണ് കുഴിച്ചുമാറ്റിയാണ് പരിശോധന നടക്കുന്നത് ഓഗസ്റ്റ് […]
Read more

ഉത്തരാഖണ്ഡ് ദുരന്തം; തീര്‍ത്ഥാടനത്തിന് പോയ 28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് സൂചന

കൊച്ചി : ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ സുരക്ഷിതരെന്ന് സൂചന. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. കേരളത്തില്‍ നിന്നുള്ള എട്ട് പേരും മുംബൈയില്‍ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണന്‍ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. […]
Read more

ഹരിദ്വാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറുപേര്‍ക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മാനസദേവീക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ മുപ്പത്തഞ്ചോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. Content: Six people die in stampede at temple in Haridwar
Read more

ഉത്തരാഖണ്ഡിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; ഒരു മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്.
Read more

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഏഴ് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. Content: Uttarakhand helicopter crash: Seven dead
Read more

ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം മണ്ടുവാലയിലെ പീപ്പൽ ചൗക്കിലാണ് സംഭവം നടന്നത്. രോഹിത് നേഗിയെന്നയാളാണ് കൊല്ലപ്പെട്ടത്. രോഹിത് നേഗിക്ക് നേരെ മുസാഫർനഗർ സ്വദേശിയായ അസ്ഹർ ത്യാഗി വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രോഹിതിന് വെടിയേറ്റത്. നേഗിയുടെ സുഹൃത്തുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ മുമ്പ് ബിജെപി യുവമോർച്ചയുടെ ഡിവിഷണൽ പ്രസിഡന്റായിരുന്നു. പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.
Read more

ഉത്തരാഖണ്ഡിലെ ഹിമപാതം; 32 പേരെ രക്ഷപ്പെടുത്തി, ഇനിയും കുടുങ്ങിക്കിടക്കുന്നത് 25 പേര്‍

ബദരിനാഥ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലമുണ്ടായ അപകടത്തിൽ കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ക്യാമ്പിന് സമീപമായിരുന്നു അപകടം. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആര്‍.ഒ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍. മീണ വ്യക്തമാക്കി. […]
Read more

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വന്‍ ഹിമപാതമുണ്ടായത്. കുടുങ്ങി കിടക്കുന്ന 57 തൊഴിലാളികളില്‍ 16 പേരെ രക്ഷപ്പെടുത്തി. നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. ബിആര്‍എസിന്റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്‌നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. വലിയ രീതിയില്‍ മഞ്ഞ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix