Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: V Abdurahiman

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു; പ്രതികരിച്ച് വി അബ്ദുറഹ്മാൻ

മലപ്പുറം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി മുൻ മന്ത്രി വി അബ്ദുറഹ്മാൻ. തിരൂർ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ വോട്ട് നൽകിയവർക്ക് നന്ദിയെന്നും അബ്ദുറഹ്മാൻ പറഞ്ഞു. വിജയ പരാജയങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്നും വി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരിൽ കുറുക്കോളി മൊയ്തീൻ വിജയക്കൊടി പാറിച്ചു.
Read more

താനൂര്‍ മണ്ഡലത്തെ പാകിസ്ഥാനെന്ന് വിളിച്ച് വി അബ്ദുറഹ്‌മാന്‍, വിമര്‍ശിച്ച് UDF; വിവാദം കൊഴുക്കുന്നു

തിരൂര്‍: താനൂര്‍ മണ്ഡലത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച് മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. തിരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ദുറഹിമാന്‍ മണ്ഡലത്തിലെ കുട്ടികളത്താണിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. 2 തവണ താനൂരില്‍ നിന്നു ജയിച്ച മന്ത്രി തിരൂരിലേക്കു മാറിയത് ഒളിച്ചോട്ടമാണെന്ന യുഡിഎഫ് വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെയായിരുന്നു പരാമര്‍ശം. ‘താനൂരില്‍ നിന്ന് ഒളിച്ചോടിയെന്നാണ് എതിരാളികള്‍ പറയുന്നത്. എന്നാല്‍, 2 മാച്ചുകള്‍ പാക്കിസ്ഥാനില്‍ കളിച്ച് രണ്ടിലും അവരെ തോല്‍പിച്ചു. മൂന്നാമത്തെ മാച്ച് […]
Read more

മെസി വിവാദത്തിൽ കായിക മന്ത്രിക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു

മെസി വിവാദത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മിമാനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നടക്കാത്ത കാര്യത്തിൽ കായികമന്ത്രി ഇത്തരത്തിൽ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ പാടില്ലായിരുന്നു. മന്ത്രിയുടെ ആഗ്രഹം മെസ്സി അറിഞ്ഞിട്ടുപോലും ഉണ്ടാകില്ലെന്നും മന്ത്രി മെസ്സിയെ കണ്ടിട്ടുണ്ടാകുമെന്നു പോലും കരുതുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. മന്ത്രിയുടെ സ്പെയിൻ യാത്ര പൈസ മുടക്കി പുട്ടടിക്കാൻ തന്നെയായിരുന്നെന്നു വ്യക്തമായെന്നും ജോയ് മാത്യു പറയുന്നു. അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ടീമിന്റെ തലയിൽ ഉത്തരവാദിത്വം ഏൽപിച്ചു തടിതപ്പാനിരുന്ന മന്ത്രിയെ പ്രതിസന്ധിയിലാക്കി അർജന്റീന ടീം […]
Read more

കുട്ടിക്കളിയല്ല അബ്ദുറഹിമാനെ കായിക വകുപ്പ്

ഒട്ടേറെ കായിക താരങ്ങളെ സർവ്വ മേഖലകളിലും സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കുറെ നാളുകളായി കായിക രംഗത്ത് കേരളം വല്ലാത്ത കുതിപ്പാണ്. പക്ഷെ ആ കുതിപ്പ് മുന്നോട്ടല്ല, പിന്നോട്ടാണെന്ന് മാത്രം. ഉത്തരാഖണ്ഡിൽ നടന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ മോശം പ്രകടനത്തെച്ചൊല്ലിയാണ് ഏറ്റവും ഒടുവിൽ വിവാദം കൊട്ടിക്കയറുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് മന്ത്രിയും സർക്കാരും മുതൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വരെ ‍തമ്മിൽ തല്ലുകയാണ്. സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ അടക്കം […]
Read more

കേരള ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങളില്‍ മറുപടിയുമായി കായിക മന്ത്രി

കോഴിക്കോട്: ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ മറുപടി. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ച ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ ഹോക്കി പ്രസിഡന്റാണെന്നും ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും […]
Read more
Advertisement
WhiteswanTV Footer