Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

താനൂര്‍ മണ്ഡലത്തെ പാകിസ്ഥാനെന്ന് വിളിച്ച് വി അബ്ദുറഹ്‌മാന്‍, വിമര്‍ശിച്ച് UDF; വിവാദം കൊഴുക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരൂര്‍: താനൂര്‍ മണ്ഡലത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച് മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. തിരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ദുറഹിമാന്‍ മണ്ഡലത്തിലെ കുട്ടികളത്താണിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. 2 തവണ താനൂരില്‍ നിന്നു ജയിച്ച മന്ത്രി തിരൂരിലേക്കു മാറിയത് ഒളിച്ചോട്ടമാണെന്ന യുഡിഎഫ് വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെയായിരുന്നു പരാമര്‍ശം.

‘താനൂരില്‍ നിന്ന് ഒളിച്ചോടിയെന്നാണ് എതിരാളികള്‍ പറയുന്നത്. എന്നാല്‍, 2 മാച്ചുകള്‍ പാക്കിസ്ഥാനില്‍ കളിച്ച് രണ്ടിലും അവരെ തോല്‍പിച്ചു. മൂന്നാമത്തെ മാച്ച് ഇനി ഹോം ഗ്രൗണ്ടിലാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പ്രസംഗത്തിന്റെ വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി യുഡിഎഫ് രംഗത്തെത്തി. ഇത് താനൂരിനെ അപമാനിക്കുന്നതാണെന്നാണ് യുഡിഎഫ് പറയുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix