ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്‍റര്‍നാഷണല്‍ റോമിങ് പ്ലാനുകളുമായി വി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളുമായി ഗള്‍ഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇന്‍റര്‍നാഷണല്‍ റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകള്‍ക്ക് പുറമെ ഈ പായ്ക്കുകളില്‍ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വാട്ട, സൗജന്യ ഔട്ട്ഗോയിംഗ് മിനിറ്റുകള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നു. ഉയര്‍ന്ന ഇന്‍റര്‍നാഷണല്‍ റോമിംഗ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഈ ദീര്‍ഘ കാലാവധിയുള്ള പ്ലാനുകള്‍ തീര്‍ത്ഥാടകര്‍ക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കണക്റ്റഡ് ആയിരിക്കാനും സഹായിക്കുന്നു. […]
Read more