Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vadakara DrugCase

വടകര MDMA കേസ്; രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിതാ ജയിലിൽ കഴിഞ്ഞിരുന്ന കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്ന കീർത്തന മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടിന്റെ ഭാഗമാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണ്.
Read more

വടകര MDMA കേസ്; ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിജിന്റെ അക്കൗണ്ടിൽനിന്ന് പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിജിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

വടകര ലഹരിക്കേസ്; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പൊലീസ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആദ്യഘട്ടത്തിൽ കർണാടകയിലെ മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും പൊലീസ് അന്വേഷണം നടത്തുക. ഈ പ്രദേശങ്ങളിലെ വലിയ ലഹരി സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. റിമാൻഡിൽ കഴിയുന്ന പ്രതി കീർത്തനയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ […]
Read more

വടകര മയക്കുമരുന്ന് കേസ്; നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന്

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ അധ്യാപിക കീർത്തനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകളെക്കുറിച്ചുള്ള ചാറ്റുകളും ചിത്രങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എൻഡിപിഎസ് കേസിലെ പ്രതികളുമായുള്ള സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. കേസിൽ കീർത്തനയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് സമർപ്പിച്ച കസ്റ്റഡി […]
Read more

വഴിത്തിരിവായത് 2 ​ഗ്രാം MDMA, മെറിൻ ജോസഫിന്റെ അസാധാരണ മികവ്, കേരളത്തെ ഞെട്ടിക്കുന്ന ആ ‘ചങ്ക് സുഹൃത്തുക്കൾ’; വടകര അറസ്റ്റിലെ മുന്നറിയിപ്പ്

മാസം വെറും പന്ത്രണ്ടായിരം രൂപ ശമ്പളം, പക്ഷേ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ! സൗഹൃദത്തിന്റെ പേരിൽ തുടങ്ങി, ഒന്നിച്ചിരുന്ന് ലഹരി നുണഞ്ഞ്, ഒടുവിൽ വൻകിട ലഹരി മാഫിയയുടെ പ്രധാന വിതരണക്കാരായി വളർന്നു പന്തലിച്ച ആ സുഹൃത്തുക്കളുടെ സാമ്രാജ്യമാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണവലയിൽ കുടുങ്ങിയിരിക്കുന്നത്. ഇത് നിസാരമായൊരു അറസ്റ്റല്ല, അക്ഷര വെളിച്ചം പകരേണ്ട കൈകൾ MDMA എന്ന മാരക മയക്കുമരുന്നിന്റെ കച്ചവടക്കാരായി മാറിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് വടകരയിൽ നിന്നും പുറത്തുവരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കം ആ […]
Read more

വടകര ലഹരിക്കേസില്‍ ഓണ്‍ലൈന്‍ ഡെലിവറി ബോയ് അറസ്റ്റിൽ

കോഴിക്കോട്: വടകരയിലെ ലഹരിക്കേസിൽ വീണ്ടും ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശിയായ ജിജിൽ കുര്യാക്കോസാണ് അറസ്റ്റിലായത്. ഓൺലൈൻ ഡെലിവറി ബോയായ ഇയാളുടെ ബാങ്ക് അക്കൗണ്ടിലൂടെ ഏകദേശം ഒരു കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ലഹരി വാങ്ങാനെത്തുന്നവർക്ക് പണം അയയ്ക്കാൻ ജിജിലിന്റെ ഗൂഗിൾ പേ സ്കാനറാണ് നൽകിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവരിൽ മൂന്ന് പേർ അധ്യാപികമാരാണ്. പേരാമ്പ്ര സ്വദേശിനിയും ബിആർസിയിലെ അധ്യാപികയുമായ നീഷ്മയെ ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix