വാഗമണ്ണിൽ ഒഴിപ്പിച്ച സർക്കാർ ഭൂമി വീണ്ടും കൈയേറ്റം ചെയ്തതായി ആരോപണം
ഇടുക്കി: സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വാഗമണ്ണിൽ ഒഴിപ്പിച്ച സർക്കാർ ഭൂമി വീണ്ടും കൈയേറിയതായി ആരോപണം. സർക്കാർ അവധി ദിവസങ്ങൾ മുതലെടുത്ത് ഭൂമാഫിയ വീണ്ടും കൈയേറ്റം നടത്തിയതായാണ് വിവരം. വാഗമൺ വില്ലേജിലെ അറപ്പുകാട് പ്രദേശത്ത് സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 16 ഏക്കർ ഭൂമി റവന്യൂ ദൗത്യസംഘം നേരത്തെ തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് ഭൂരഹിതർക്കായി മൂന്ന് സെന്റ് വീതം അളന്നു വിതരണം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഭൂമി വീണ്ടും പഴയ കൈയേറ്റക്കാരന്റെ നിയന്ത്രണത്തിലായതായി […]
Read more

