Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vandebharat Express

മലയാളികൾക്ക് ആശ്വാസം; 598 അധിക സീറ്റുകൾ, എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും. ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ 2.20ന് […]
Read more

നാല് വന്ദേഭാരത് ട്രെയിനുകളുടെ സമയം മാറ്റി; പുതിയ സമയം ഇങ്ങനെ

ന്യൂഡല്‍ഹി: വന്ദേ ഭാരത് ദക്ഷിണ-പശ്ചിമ റെയില്‍വേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ – യശ്വന്ത്പൂര്‍ സര്‍വീസുകളുടെ സമയത്തിലാണ് പ്രധാന മാറ്റങ്ങളിലൊന്ന്. 20703 നമ്പര്‍ കാച്ചെഗുഡ – യശ്വന്ത്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഇനി മുതല്‍ വൈകുന്നേരം 15:55-ന് ആയിരിക്കും ഹിന്ദുപൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരുക. മുന്‍പ് ഇത് 15:48 ആയിരുന്നു. സമാനമായി, മടക്ക സര്‍വീസായ 20704 യശ്വന്ത്പൂര്‍ – കാച്ചെഗുഡ വന്ദേ ഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 12:17-ന് ഹിന്ദുപൂരില്‍ […]
Read more

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും

രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കും. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകള്‍ സജ്ജമാകുന്നതെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ പറഞ്ഞു. ഡൽഹി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചന. ചെയര്‍ കാര്‍ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെയാണ് 16 സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരതിന്റെ വരവ്. ഡൽഹിയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറില്‍ […]
Read more

തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ

തൃശൂർ: തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. രാവിലെ 9.25 നാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix