Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vedan

വാടാ വേടാ; നരിവേട്ട പ്രെമോ സോങ് പുറത്ത്

ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇപ്പോൾ ചിത്രത്തിലെ പ്രെമോ സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. വാടാ വേടാ എന്ന് തുടങ്ങുന്ന ഗാനമാന് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതത്തിന് വരികൾ എഴുതി ഗാനം ആലപിച്ചിരിക്കുന്നത് റാപ്പർ വേടൻ ആണ്. വിവാദങ്ങൾക്കു ശേഷം വേദന സിനിമയിൽ ആലപിക്കുന്ന ആദ്യ ഗാനമാണിത്. ‘വാടാ വേടാ..’ എന്ന പ്രോമോ ഗാനം തീർത്തും ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്നവയാണ്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 23നാണ് ചിത്രം തിയറ്ററുകളിൽ […]
Read more

വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണം’; വി ഡി സതീശൻ

പാലക്കാട്: റാപ്പ‍ർ വേടന് പിൻതുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് സർക്കാരിൻ്റെ പ്രായശ്ചിത്തമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. പാലക്കാട്ടെ പരിപാടി അലങ്കോലപ്പെട്ടതിൽ വേടനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി അലങ്കോലമായതിൻ്റെ ഉത്തരവാദിത്വം സംഘാടകർക്കാണെന്നും വി ഡി സതീശൻ പറഞ്ഞു. വേടനെതിരെയുള്ള ബിജെപിയുടെ പ്രതികരണങ്ങൾക്ക് പിന്നിൽ സവർണ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
Read more

സംഘാടകർക്ക് സംഭവിച്ചത് ഗുരുതര വീഴ്ച്ച; തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: കോട്ടമൈതാനത്തെ റാപ്പര്‍ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പരിക്കേറ്റത് സംഘാടകരുടെ ഗുരുതര വീഴ്ച്ചയെന്ന് ആക്ഷേപം. സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിൽ അനിയന്ത്രിതമായ ജനക്കൂട്ടമെത്തിയതോടെയാണ് നിയന്ത്രണങ്ങളെല്ലാം പാളിയത്. പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട് 15 ഓളം പേർക്കാണ് പരുക്കേറ്റത്. കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ വേടന്‍റെ വരവും വൈകി. ആറു […]
Read more

പുലിപ്പല്ല് കേസിലെ അറസ്റ്റ്; കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പ‍ർ വേടൻ്റെ അറസ്റ്റിന് പിന്നാലെ കോടനാട് റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസർ ആർ അതീഷിനെ ടെക്നിക്കൽ അസിസ്റ്റന്റ് പദവിയിലേക്ക് മാറ്റി. കേസിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകൾ അതീഷിന് നൽകരുത് എന്നും മന്ത്രി നിർദേശം നൽകിയിരുന്നു. ടെക്നിക്കൽ അസിസ്റ്റന്റ് പദവി ഏറ്റെടുക്കാനാണ് നിർദേശം നൽകിയത്. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുന്നതാണ് ഈ നടപടി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം […]
Read more

വേടനെതിരായ ആർഎസ്എസ് നേതാവിന്റെ പ്രസം​ഗത്തിൽ എം വി​ ​ഗോവിന്ദൻ

തിരുവനന്തപുരം: റാപ്പർ വേടനെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എൻ ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നും വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്നും എം വി​ ​ഗോവിന്ദൻ വിമർശിച്ചു. സംഘപരിവാർ പുലർത്തിവരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും എം വി​ ഗോവിന്ദൻ പറഞ്ഞു.
Read more

വേടന്റെ പരിപാടിക്കിടെ സംഘർഷം; ഒരാൾ അറസ്റ്റിൽ

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി കാണാൻ എത്തിയവർ സംഘർഷം ഉണ്ടാക്കുകയും പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിയുകയും ചെയ്തു. ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും അദ്ദേഹം പറഞ്ഞു. വേടന്റെ […]
Read more

വിവാദങ്ങൾക്കിടെ ഇടുക്കിയിൽ ഇന്ന് വേടന്റെ റാപ്പ് ഷോ

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിലെ വേദിയിലെത്തും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29 ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28 ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കി. സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ വേദി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് പരിപാടി. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് […]
Read more

റാപ്പര്‍ വേടന് സര്‍ക്കാര്‍ വേദി; ഇടുക്കിയിലെ നാലാം വാര്‍ഷികഘോഷ പരിപാടിയിൽ വേടൻ പാടും

ഇടുക്കി : ഇടുക്കി ജില്ലയിലെ സർക്കാരിന്റെ നാലാം വാര്‍ഷികഘോഷ പരിപാടി സമാപനത്തിലാണ് വേടന്റെ പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ കേരളം പ്രദര്‍ശന മേളയിലാണ് നാളെ വൈകിട്ട് റാപ് ഷോ നടക്കുന്നത്. കഴിഞ്ഞ 29നായിരുന്നു വേടന്റെ പരിപാടി ഇടുക്കിയില്‍ നടത്താന്‍ തീരുമനിച്ചത്. എന്നാല്‍ 28ന് കഞ്ചാവ് കേസിൽ വേടനെ ഫ്ളാറ്റില്‍ നിന്നും പൊലീസ് പിടികൂടിയ സാഹചര്യത്തിൽ പരിപാടി റദ്ദ് ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read more

പുലിപ്പല്ല് കേസ്; വേടനുമായി വിയ്യൂർ സരസ ജ്വല്ലറയിൽ തെളിവെടുപ്പ്

തൃശ്ശൂർ: പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശ്ശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ ഇയാൾക്കായുളള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
Read more

അറസ്റ്റിന് പിന്നാലെ വേടനെ അനുകൂലിച്ച് ഗീവര്‍ഗീസ് കൂറിലോസ്

കൊച്ചി: ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗായകനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്ന് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിത്. വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാ വിപ്ലവം തുടരട്ടെയെന്നും മുന്‍ മെത്രോപ്പോലീത്ത ആശംസിച്ചു. അതേസമയം, വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി […]
Read more

Recent News

Advertisement
WhiteswanTV Footer