Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാടാ വേടാ; നരിവേട്ട പ്രെമോ സോങ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇപ്പോൾ ചിത്രത്തിലെ പ്രെമോ സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. വാടാ വേടാ എന്ന് തുടങ്ങുന്ന ഗാനമാന് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതത്തിന് വരികൾ എഴുതി ഗാനം ആലപിച്ചിരിക്കുന്നത് റാപ്പർ വേടൻ ആണ്. വിവാദങ്ങൾക്കു ശേഷം വേദന സിനിമയിൽ ആലപിക്കുന്ന ആദ്യ ഗാനമാണിത്.

‘വാടാ വേടാ..’ എന്ന പ്രോമോ ഗാനം തീർത്തും ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്നവയാണ്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 23നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ ‘മിന്നൽവള..’, ‘ആടു പൊൻമയിലേ..’ എന്നിവ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയെന്ന സംവിധായകന്‍റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടൻ പാടുന്നത് ഉറപ്പിച്ചത്. വിവാദങ്ങൾക്ക് ശേഷം വേടൻ വേദിയിൽ എത്തിയപ്പോൾ വലിയ സ്വീകാര്യത ആണ് ആരാധകര്‍ നൽകിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇഷ്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ശ്രദ്ധിച്ച സംവിധായകൻ അനുരാജ് മനോഹരിന്റെ രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകര്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ‘നരിവേട്ട’ ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി ‘നരിവേട്ട’ മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ.

Recent News

Advertisement
WhiteswanTV Footer