Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനത്ത മഴയില്‍ ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് ചവറ പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീണു. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കോണ്‍ക്രീറ്റ് ഭിത്തിതകര്‍ന്നു വീണ സമയത്ത് പാലത്തിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും കാര്യമായ അപകടമുണ്ടായില്ല.പാലത്തിനു സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിനായി, ഇവിടെനിന്ന് മണ്ണെടുത്തു മാറ്റിയതാണ് അപകടത്തിനിടയാക്കിയത്. സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു. പാലത്തിന്റെ ഒരുഭാഗത്തെ കോണ്‍ക്രീറ്റിലുണ്ടായ വിള്ളല്‍ മഴപെയ്തതോടെ വലുതായി.

ദേശീയപാത നിര്‍ണാമത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണ് അടര്‍ന്നുമാറിയ സ്ഥലത്ത് വലിയ കോണ്‍ക്രീറ്റ് ബീം സ്ഥാപിച്ച് ഒരുഭാഗത്തുകൂടി മാത്രം വാഹനങ്ങള്‍ കടത്തിവിട്ടു.

അപകടത്തിനു പിന്നാലെ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്. ദേശീയപാതാ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ തകര്‍ന്നുവീണ ഭാഗത്ത് കോണ്‍ക്രീറ്റിങ് പുരോഗമിക്കുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer