ബിഹാറിൽ ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്; ഒരു കോടിയിലേറെ രൂപ പിടിച്ചെടുത്തു
പട്‌ന: അനധികൃത സ്വത്തുസമ്പാദന കേസിൽ ബിഹാറിലെ ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ്. റെയ്ഡിൽ ഒരു കോടിയിലേറെ രൂപ പണമായും സ്വർണം, വെള്ളി ആഭരണങ്ങൾ, വിലകൂടിയ വാച്ചുകൾ, സ്വത്ത് രേഖകൾ എന്നിവയും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. പട്‌ന അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകറുടെയും ഭാര്യയും ദാനാപ്പുർ ഡിസ്ട്രിക്ട് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റിയുടെയും വീടുകളിലാണ് തിങ്കളാഴ്ച പരിശോധന നടന്നത്. പട്‌നയിലും ബെഗുസരായിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം വിജിലൻസ് സംഘം റെയ്ഡ് നടത്തി. […]
Read more