Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vijay sangeetha divorce

വിജയ്- സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ചെങ്കൽപ്പെട്ട് കുടുംബ കോടതി ഓഗസ്റ്റ് 7-ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ ഇരുവരും അപേക്ഷിച്ചിരുന്നെങ്കിലും കോടതി അതിന് അനുമതി നൽകിയില്ല. കൂടാതെ, ഇരുവരുടെയും ഇ-മെയിൽ ഐഡി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. നിശ്ചിത രീതിയിൽ വക്കാലത്ത് സമർപ്പിക്കാത്തതിനെക്കുറിച്ച് സംഗീതയുടെ അഭിഭാഷകനോട് കോടതി വിശദീകരണം തേടി. വിജയും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചുവെന്ന തരത്തിൽ […]
Read more

വിജയ്- സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

ചെന്നൈ: നടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പെട്ട് കുടുംബകോടതിയുടെ പരിഗണനയിൽ എത്തുന്നു. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഓൺലൈൻ വഴി ഹാജരാകുമെന്നാണ് റിപ്പോർട്ട്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീത ഈ വർഷം ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നുൾപ്പെടെയുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിലോ പ്രധാന […]
Read more

വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയിക്കും ഭാര്യ സംഗീതക്കും വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതി അറിയിച്ചത്. ഫെബ്രുവരി 27നാണ് സംഗീത വിജയ്‌ക്കെതിരെ വിവാഹമോചന ഹർജി നൽകിയത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, അത് അവസാനിപ്പിക്കാമെന്ന് പറഞ്ഞിട്ടും വിജയ് തയ്യാറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മാർച്ച് 7ന് സംഗീത മറ്റൊരു ഹർജിയും നൽകിയിരുന്നു. കേസ് തീരുന്നതുവരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ വിജയിക്ക് വലിയ […]
Read more

250 കോടി ആവശ്യപ്പെട്ട് സംഗീത; ഹർജിയിൽ വാദം നാളെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയുമായി വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി സ്വീകരിച്ച കോടതി വിജയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹം ഹാജരാവുമോ എന്നത് വ്യക്തമല്ല. പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറാണെന്ന് വിജയ് അറിയിച്ചതായാണ് വിവരം. അഭിഭാഷകരുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകളും നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഗീതയുടെ ഭാഗത്ത് നിന്ന് മതിയായ നഷ്ടപരിഹാരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix