മേയറായിട്ട് രണ്ട് മാസം മാത്രം; കൊച്ചി മേയർ വി.കെ. മിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. വിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം. കഴിഞ്ഞ തവണ കൗൺസിലർ ആയിരുന്നപ്പോൾ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പാലാരിവട്ടം കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയം പണിയുന്നതിന്റെ ഭാഗമായി കളവത്ത് ക്രോസ്സ് റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നത്. റോഡിന്റെ നവീകരണത്തിന് അപ്പാർട്മെന്റ് കൺസ്ട്രക്ഷൻ കമ്പനി അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിച്ചു. ഈ തുകയിൽ നിന്ന് റോഡ് നവീകരണത്തിനായി കൗൺസിലർ ആയിരുന്ന ഇന്നത്തെ […]
Read more