വോട്ടവകാശം സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ചോദ്യമുനയിൽ!
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വോട്ടവകാശമാണ്. ഓരോ പൗരന്റെയും സമ്മതിദാനാവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കപ്പെടുന്നത്. എന്നാൽ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്.ഐ.ആർ നടപടികളും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും ഇപ്പോൾ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.ഒരു ഭരണഘടനാസ്ഥാപനത്തിനു നിരക്കാത്ത കാര്യങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനിൽ നടന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്തിടയിൽ പുറത്തുവന്നത്. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.)ക്കൊപ്പംതന്നെ പ്രാഭവവും അധികാരങ്ങളുമുള്ള രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നോക്കുകുത്തികളാക്കികൊണ്ടുള്ള തീരുമാനങ്ങളും നടപടികളും നടന്നുവെന്ന വിവരവും പുറത്തുവന്നു. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയെന്ന […]
Read more