Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wage hike

ജീവനക്കാര്‍ക്ക് സന്തോഷിക്കാം; ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ

ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2025ന് നവംബര്‍ മൂന്നിന് നിലവില്‍ വന്ന കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് നീക്കം. പൊതുജനങ്ങളില്‍ നിന്നും MyGov പോര്‍ട്ടല്‍ വഴി മാര്‍ച്ച് 31 വരെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റത്തിലൂടെ 20% മുതല്‍ 35% വരെ വര്‍ധനവ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.
Read more

വേതന വർധനവ് വേണം; സംസ്ഥാനത്ത് അങ്കണവാടി ജീവനക്കാരും സമരത്തിലേക്ക്

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. വേതന വര്‍ധനയുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. ഈ മാസം 17 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ടുളള വിഷയത്തില്‍ ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി വീണ ജോര്‍ജ് ചര്‍ച്ച നടത്തിയത്. അതേസമയം സെക്രട്ടറ്ററിയേറ്റിന് മുന്നില്‍ നടക്കുന്ന ആശ വര്‍ക്കര്‍മ്മാരുടെ സമരം ഇന്ന് 34-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix