Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Waqf Amendment Bill

ആര്‍എസ്എസിന്റെ അടുത്തലക്ഷ്യം ക്രിസ്ത്യാനികള്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ലക്ഷ്യമിട്ടവർ ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് രാഹുൽ ഗാന്ധി. വഖഫിന് പിന്നാലെ ആര്‍എസ്എസിന്റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭാ ഭൂമിയിലേക്കാനെന്ന ദി ടെലഗ്രാഫ് ലേഖനം പങ്കുവെച്ചുകൊണ്ട് എക്‌സിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ വിമർശിച്ചത്. വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലീങ്ങളെയാണ് ആക്രമിക്കുന്നതെന്നും,എന്നാൽ ഭാവിയില്‍ അത് മറ്റ് സമുദായങ്ങളെയും ലക്ഷ്യം വയ്ക്കുമെന്നും താൻ പറഞ്ഞിരുന്നെന്നും എന്നാല്‍ ആര്‍എസ്എസ് ക്രിസ്ത്യാനികളിലേക്ക് പെട്ടന്നുതന്നെ ശ്രദ്ധ തിരിച്ചുവെന്നും അത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. […]
Read more

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. ബില്ലിനെതിരെ പ്രമേയം പാസാക്കിയവ‍‍ർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു. വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണച്ചു. അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരെ കര്‍ണാടക നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും ഏകപക്ഷീയമായ ബില്ലാണിതെന്നും പറഞ്ഞായിരുന്നു പ്രമേയം പാസാക്കിയത്.
Read more

വഖഫ് ഭേദഗതി നിയമം: മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാണെന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ഒന്നാം മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. കാലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായായിരുന്നു കേസ്. വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തത്. 1999ലാണ് പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix