Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Waqf Bill

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ വാദം ഇന്ന്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തേക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി, എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേൾക്കുക. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദങ്ങള്‍ അവതരിപ്പിക്കും. 2025ലെ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ […]
Read more

വഖഫ് ബില്ലിനെ നിയമപരമായി നേരിടാന്‍ ഡിഎംകെ

ചെന്നൈ: ലോക്‌സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ നിയമസഭയിൽ അറിയിച്ചു. ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു വ്യാഴാഴ്ച സഭയില്‍ എത്തിയത്. വഖഫ് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയ കാര്യം പരാമർശിച്ച സ്റ്റാലിൻ ബിജെപി ഒഴികെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ബില്‍ രാജ്യത്തെ മതസൗഹാര്‍ദത്തെ ഇല്ലാതാക്കുമെന്നും മുസ്ലിം സമുദായത്തെ […]
Read more

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. എന്നാൽ 12 മണിക്കൂർ ചർച്ച ചെയ്യണമെന്നും മണിപ്പൂർ വിഷയത്തെ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ഇതിനുപിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിജെപി. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്ന് ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്.
Read more

വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വഖഫിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര വഖഫ് നിയമഭേദഗതിഎന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ ഇല്ലാതാക്കുന്നു എന്ന രീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള നിരവധി പ്രചാരണങ്ങൾ ഉണ്ടായി എന്നാൽ വഖഫിന്റെ പേരിൽ സർക്കാർ ആരെയും കുടിയിറക്കില്ല. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും […]
Read more

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം’; രാഷ്‌ട്രപതി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികള്‍ എടുത്തുപറഞ്ഞുമായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനമാണെനന്നും വഖഫ് ബില്‍ പുതിയ മുന്നേറ്റമെന്നും സര്‍ക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ആ തീരുമാനവുമായി […]
Read more

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: അദാനി വിഷയം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടും വഖഫ് ബില്ലും മണ്ണിപ്പൂര്‍ വിഷയവും അടക്കം സഭയില്‍ ചര്‍ച്ചയാകും. ബില്ലുകളില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്‌സഭാ നടപടികള്‍ ആരംഭിക്കുക. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വഖഫ് […]
Read more

മുനമ്പം വഖഫ് ഭൂമി വിഷയം ; ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ഇവിടെ ജനപ്രതിനിധികൾക്കുള്ള ഉത്തരവാദിത്വം ചൂണ്ടി കാണിച്ച്, ജനങ്ങൾ ശക്തമായ ചോദ്യം ചെയ്യൽ നടത്തേടത്തുണ്ടെന്ന് അഭിപ്രായപ്പെട്ടു. മുനമ്പം സമരപന്തൽ സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രോഹികളെ വെച്ച് പൊറുപ്പിക്കരുത് എന്നും രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്നും അടിയന്തരമായി ഇടപ്പെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. വാഗ്ദാനങ്ങൾ ഒന്നും നൽകാനല്ല തന്റെ ഈ […]
Read more

വഖഫ് ബില്ലിലെ ജെപിസി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും; തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് പരിക്ക്

വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. ബിജെപിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു. തുര്‍ടന്ന് ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer