Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: water shortage

തൊടുപുഴയിൽ വെള്ളക്ഷാമം; വീടുകളിലേക്ക് നേരിട്ട് വെള്ളമെത്തിച്ച് കൗൺസിലർ നിഷ സോമൻ

ഇടുക്കി: തൊടുപുഴ നഗരസഭയിലെ ചില പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വീടുകളിലേക്ക് നേരിട്ട് വെള്ളമെത്തിച്ച് കൗൺസിലർ നിഷ സോമൻ. കുടിവെള്ളം നിറച്ച ടാങ്കുമായി പിക്കപ്പ് വാൻ സ്വയം ഓടിച്ചാണ് നിഷ സോമൻ ജനങ്ങളിലേക്ക് വെള്ളം എത്തിച്ചത്. നിഷ സോമന്റെ വാർഡായ നടുക്കണ്ടം പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ജലവിഭവ വകുപ്പിന്റെ അധികൃതരെ നേരിട്ട് സമീപിച്ച് പരാതി അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കൗൺസിലർ സ്വമേധയാ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറിയും […]
Read more

ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു. ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. ജലക്ഷാമം […]
Read more

ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം

ബംഗളൂരു: കടുത്ത ജലക്ഷാമത്തെ തുടർന്ന് കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബംഗളൂരു. ഇത് സംബന്ധിച്ച് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് ഉത്തരവ് പുറത്തിറക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer