വേമ്പനാട്ടുകായലിൽ പോളപ്പായൽ വ്യാപകം; ജലഗതാഗതവും മത്സ്യബന്ധനവും സ്തംഭിച്ചു
ആലപ്പുഴ: വേമ്പനാട്ടുകായലിലും സമീപത്തെ തോടുകളിലും പോളപ്പായൽ നിറഞ്ഞതോടെ ജലഗതാഗതവും മത്സ്യബന്ധനവും കക്കവാരലും പ്രതിസന്ധിയിലായി. പായൽ നിറഞ്ഞതോടെ ബോട്ടുകൾക്കും കടത്തുവള്ളങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മത്സ്യബന്ധനവും കക്കവാരലും ഉപജീവനമാക്കിയ തൊഴിലാളികളും ദുരിതത്തിലാണ്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് പോളപ്പായലിൽ കുടുങ്ങി കായലിൽ ഒഴുകിനടന്നു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ രണ്ടു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോട്ട് തവണക്കടവ് ജെട്ടിയിൽ എത്തിച്ചത്. പാണാവള്ളി-അഞ്ചുതുരുത്ത് കടത്തുവള്ളവും കഴിഞ്ഞ ദിവസം പായലിൽ കുടുങ്ങിയിരുന്നു. സ്കൂൾ കുട്ടികളടക്കം വള്ളത്തിലുണ്ടായിരുന്നതിനാൽ അഗ്നിരക്ഷാസേനയുടെ സഹായം […]
Read more