വയനാട് മെഡിക്കൽ കോളേജിൽ കോടികളുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ച നിലയിൽ
വയനാട്: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ച നിലയിൽ. സ്ട്രെച്ചറുകൾ, വീൽചെയറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. കൊവിഡ് കാലത്ത് ലഭിച്ച ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന നാല് ഫ്രീസറുകളും ഉപയോഗിക്കാതെ കേടായ നിലയിലാണ്. കൂടാതെ ആശുപത്രിയിലെ തുണികൾ കഴുകുന്നതിനായി 2019-ന് മുമ്പ് വാങ്ങിയ ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന വാഷിംഗ് മെഷീനും ഉപയോഗശൂന്യമായി കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ചയാണ് മെഡിക്കൽ കോളേജിൽ അനാസ്ഥയുമായി […]
Read more