Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: weather

കാലാവർഷമെത്താൻ ഒരാഴ്ച കൂടി വൈകും; രാജ്യത്ത് കാലവർഷം 90 ശതമാനമായി കുറയും

ന്യൂഡൽഹി: രാജ്യത്ത് മൺസൂൺ എത്താൻ വൈകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക കാലവർഷ പ്രഖ്യാപനം അടുത്ത 7 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന. മുൻകാല പ്രവചനങ്ങൾ പ്രകാരം, ഈ വർഷം മൺസൂൺ ശരാശരിയിൽ കുറവായിരിക്കും. ദക്ഷിണേന്ത്യ, കേരളം ഉൾപ്പെടെ മഴക്കുറവ് അനുഭവപ്പെടുമെന്നാണ് നിഗമനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സാധാരണ നില തുടരുമെന്നും, പിന്നീട് എൽ നിനോ പ്രതിഭാസം മൺസൂൺ കാലയളവിനെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എൽ നിനോ പ്രതിഭാസം രാജ്യത്ത് […]
Read more

സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. തെക്കൻ, മധ്യ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനകം […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റ്, കടൽക്ഷോഭവും ഉണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരം നേരിടുന്ന ജനങ്ങൾക്ക് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. നാളെ ആറു ജില്ലകളിൽ തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട്. പടിഞ്ഞാറൻ കാറ്റ് ഇപ്പോഴും ദുര്‍ബലമെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ജൂൺ തുടക്കത്തിൽ കേരളത്തിൽ കാലവർഷം കൂടുതൽ […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായി തുടരുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. ജൂണ്‍ ആദ്യവാരത്തോടെ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി പടിഞ്ഞാറന്‍ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തെ ബാധിച്ചതാണ് മഴക്കാലത്തിന്റെ പ്രവേശനം വൈകാന്‍ കാരണമായത്. ഈ ചക്രവാതച്ചുഴി ദുര്‍ബലമാകുകയോ പടിഞ്ഞാറോട്ട് നീങ്ങുകയോ […]
Read more

കാലവർഷ ജാഗ്രത ശക്തം; ഉന്നതതല മന്ത്രിതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ദുരന്തനിവാരണവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ മന്ത്രിതല യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പ് മന്ത്രിമാർ, എല്ലാ ജില്ലാ കളക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കാലവർഷക്കെടുതികൾ നേരിടുന്നതിനുള്ള അടിയന്തര മുന്നൊരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും ആവശ്യമായ തുക സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട […]
Read more

പഞ്ചാബിൽ സർക്കാർ ഓഫീസുകൾ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മാത്രം

ചണ്ഡീഗഢ്: പഞ്ചാബിൽ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി. മേയ് 25 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. പുതിയ നിർദേശപ്രകാരം സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, സേവന കേന്ദ്രങ്ങൾ, സർക്കാർ-എയ്ഡഡ്-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അടുത്ത ഉത്തരവ് വരുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഉച്ചസമയത്തെ അതിശക്തമായ ചൂടിൽ […]
Read more

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ; കാലവർഷം നാളെ എത്തും

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് പല ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും […]
Read more

ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറക്കും; പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യത

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ നിലവിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഇടവിട്ട് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് നടപടി. ഇതോടെ പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ആലുവ, പെരുമ്പാവൂർ, കാലടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നദീതീരവാസികൾ ജാഗ്രത പാലിക്കണമെന്ന് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട, […]
Read more

മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനതപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix