Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: weather

ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ധം രൂപപ്പെട്ടിരിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം: ആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേ‍ർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചിട്ടുണ്ട്. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും […]
Read more

ഉഷ്ണ തരംഗത്തിന് ശമനമായേക്കും; വേനൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദം

ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് വേനൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നാണ് ന്യൂനമർദ്ദം. രാജ്യത്ത് ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് വഴിതുറക്കുമെന്ന വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ […]
Read more

കുവൈത്തിൽ ഉച്ചസമയത്തെ തുറസ്സായ ജോലികൾക്ക് നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് ഇത്തരം ജോലികൾ അനുവദിക്കില്ലെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു. തൊഴിൽ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ആരോഗ്യം എന്നിവ പരിഗണിച്ചാണ് 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ–3 നടപ്പാക്കുന്നതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമി […]
Read more

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് നിലനിൽക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നതെന്ന് […]
Read more

ചുട്ട് പൊള്ളുന്നു; രാവിലെ 10 മണി ആകുമ്പോഴേയ്ക്കും അടച്ചുപൂട്ടുന്ന ഒരു ജില്ല

ലക്‌നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ല ചൂട് താങ്ങാനാകാതെ കുഴഞ്ഞു പോകുകയാണ്. രാവിലെ 10 മണിയോടെ പ്രദേശവാസികൾ കൂടുതൽ ചൂട് താങ്ങാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങുന്നില്ല. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 48.2 ഡിഗ്രി സെൽഷ്യസ് താപനില പുതിയ റെക്കോർഡ് ആയിട്ടുണ്ട്. ബാന്ദയിലെ വ്യാപാരവും പൊതുജീവിതവും രാവിലെ പത്തുമണിയോടെ മുഴുവനായും നിര്‍ത്തപ്പെടുന്നു. നേരത്തെ രാജസ്ഥാനിലെ ജയ്‌സാൽമീർ ചൂടിന് പ്രശസ്തമായിരുന്ന പോലെ, ഇപ്പോൾ ബാന്ദ അതേ സ്ഥാനത്ത് എത്തിച്ചേർന്നു.അതിനാൽ തന്നെ രാവിലെ പത്തുമണിയാകുമ്പോഴേക്കും ജില്ലയിലെ വഴിയോരങ്ങളും നഗരങ്ങളുമെല്ലാം വിജനമാകും. പ്രകൃതിദത്ത വ്യവസ്ഥകൾ […]
Read more

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 47 ഡിഗ്രിയിലേക്ക് ഉയർന്നേക്കും

അമരാവതി: ഉത്തരേന്ത്യയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാകുന്നു. ആന്ധ്രാപ്രദേശിൽ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൽനാട് ജില്ലയിലെ പിഡുഗുരാല്ലയിൽ 45.6 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നെല്ലൂരിലെ ഗൂഡൂരിൽ 44.9 ഡിഗ്രിയും കൃഷ്ണ ജില്ലയിലെ കാങ്കിപാഡുവിൽ 44.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സംസ്ഥാനത്തെ 23 ജില്ലകളിലായി 233 […]
Read more

ഉത്തർപ്രദേശിൽ ചുഴലിക്കാറ്റും മഴയും; കാറ്റിൽ പറന്ന് യുവാവ്, 70-ലേറെ മരണവും സ്ഥിരീകരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ശക്തമായ ചുഴലിക്കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. ബറേലി ജില്ലയിൽ കല്യാണ മണ്ഡപത്തിനരികെ നിൽക്കുകയായിരുന്ന ഒരു യുവാവ് കാറ്റിൽ പറന്ന ടിൻ ഷീറ്റിനൊപ്പം വായുവിലേക്ക് ഉയർന്നത് ആശങ്ക പരത്തി. ശക്തമായ കാറ്റിൽ മണ്ഡപത്തിന്റെ മേൽക്കൂര തകർന്നപ്പോൾ അതിൽ പിടിച്ചുനിന്ന യുവാവിനെ ഷീറ്റോടൊപ്പം കാറ്റ് ഉയർത്തിക്കൊണ്ടുപോകുകയായിരുന്നു. അൽപദൂരം വായുവിലൂടെ സഞ്ചരിച്ച ശേഷം യുവാവ് സമീപത്തെ വയലിലേക്ക് വീണു. വീഴ്ചയിൽ ഇരു കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റതായും ഒടിവുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

സംസ്ഥാനത്ത് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് ശനിയാഴ്ചയോടെ കാലവർഷം പ്രവേശിക്കാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി പ്രാപിച്ച ന്യൂനമർദം തുടരുകയാണ്. ഇന്ന് മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ […]
Read more

മഴ വരുന്നുണ്ട്; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 13 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix