Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: weather

ചുട്ടുപഴുത്ത് കേരളം; ഏപ്രിൽ മാസത്തിൽ 63% മഴ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ വൻ മഴക്കുറവ് രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ട 106 മില്ലിമീറ്റർ മഴയ്ക്കു പകരം ഇത്തവണ ലഭിച്ചത് 37 മില്ലിമീറ്റർ മാത്രം. ഇതോടെ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചിരുന്നെങ്കിലും, വേനൽമഴ കൂടുതലായി ലഭിക്കേണ്ട ഏപ്രിലിൽ കുറവ് ഉണ്ടായതാണ് ആകെ മഴയിൽ ഇടിവുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 126 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. 2024-ൽ ഇത് 41 മില്ലിമീറ്ററായിരുന്നു. ഈ വർഷം എല്ലാ ജില്ലകളിലും മഴക്കുറവ് അനുഭവപ്പെട്ടു. […]
Read more

ഡൽഹിയിൽ ആലിപ്പഴ വർഷം; പലയിടത്തും ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിനിടെ ഡൽഹി–എൻ‌സിആർ മേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയ്ക്കിടെ എത്തിയ മഴ ചൂടിന് ആശ്വാസമായി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡൽഹി, നോയിഡ, ഗാസിയാബാദ് മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ മീററ്റ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ റെഡ് അലേർട്ടും പുറപ്പെടുവിച്ചു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടാണ് നിലവിൽ. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

വേനല്‍ മഴ കനക്കുന്നു; ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളില്‍ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ […]
Read more

കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഞായറാഴ്ച (മേയ് 3) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ജനലുകളും വാതിലുകളും അടച്ചിടുകയും, വൈദ്യുതോപകരണങ്ങൾ ഒഴിവാക്കുകയും വേണം. […]
Read more

പോക്കറ്റിൽ ഉള്ളി വെച്ചാൽ ചൂട് മാറുമോ; കേന്ദ്രമന്ത്രിയുടെ ഉള്ളി ചികിത്സ’യും ശാസ്ത്രീയ സത്യങ്ങളും

കഠിനമായ ഉഷ്ണതരംഗത്തിൽ രാജ്യം വെന്തുരുകുമ്പോഴാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിചിത്രമായ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ചൂടിൽ നിന്ന് രക്ഷപ്പെടാൻ പോക്കറ്റിൽ ഒരു ഉള്ളി കരുതിയാൽ മതിയെന്നായിരുന്നു മന്ത്രിയുടെ കണ്ടെത്തൽ. ജനങ്ങൾ തന്നോട് ചൂടിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് ചോദിക്കുമ്പോൾ താൻ നൽകാറുള്ള ഉപദേശം ഇതാണെന്നും, താൻ എസി ഉപയോഗിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 45 ഡിഗ്രി കടന്നു നിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി നടത്തിയ ഈ ‘സയൻസ് […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. പാലക്കാട് ജില്ലയിൽ 40 […]
Read more

സൗദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും തുടരുന്നു; മിന്നൽ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്:സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുന്നത് ജനജീവിതത്തെ ബാധിക്കുന്നു. വരും മണിക്കൂറുകളിലും അൽ ജൗഫ്, റിയാദ്, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. […]
Read more

ലോകത്തിലെ ചൂടുള്ള 100 നഗരങ്ങളിൽ 98 എണ്ണം ഇന്ത്യയിൽ; AQI.in കണക്ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗത്തിൽ ഉയരുന്ന ചൂട് ഗുരുതര സാഹചര്യം സൃഷ്ടിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചൂടുള്ള 100 നഗരങ്ങളിൽ 98 എണ്ണം ഇന്ത്യയിലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതായി AQI.in പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പല പ്രദേശങ്ങളിലും താപനില 40°C കടന്നിരിക്കുകയാണ്; ചിലയിടങ്ങളിൽ ഇത് 45°C വരെ അടുത്തെത്തുന്നുവെന്നും റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശിലെ ഓറായി, ഔറയ്യ, രാജസ്ഥാനിലെ ജയ്‌സാൽമർ, ഫലോഡി തുടങ്ങിയ നഗരങ്ങളിൽ സാധാരണയേക്കാൾ വളരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഉഷ്ണതരംഗം മൂലം ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ […]
Read more

കനത്ത ചൂട്; സംസ്ഥാനത്ത് പല ജില്ലകളിലുള്ളവർക്ക് സൂര്യാതപമേറ്റു

പാലക്കാട്/കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വിവിധ ജില്ലകളിൽ സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ജയനും ഒറ്റപ്പാലം സ്വദേശിനി ജയശ്രീയും ചികിത്സ തേടി. കൊല്ലം ജില്ലയിൽ കൊട്ടിയം സ്വദേശിയായ നിഹാൽ നജീബിന് കൈയ്ക്ക് പൊള്ളലേറ്റു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സ തേടി. കോട്ടയം ജില്ലയിൽ അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു. പാമ്പാടി സമീപം റോഡിലേക്ക് വീണ മരം നീക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ നിജിലിന് […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 26, 27 തീയതികളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix