Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: weather

കനത്ത ചൂട് ഇന്നും തുടരും; തിങ്കളാഴ്ച മുതൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ചെറിയ വേനൽമഴ ലഭിച്ചതോടെ ചൂടിൽ കുറച്ച് ആശ്വാസം ഉണ്ടായെങ്കിലും, പാലക്കാട്, പുനലൂർ എന്നിവിടങ്ങളിൽ ഉയർന്ന ചൂട് തുടരുകയാണ്. ഇരിടങ്ങളിലും 39.8 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ സാധാരണയെക്കാൾ 5 ഡിഗ്രി കൂടുതലും പാലക്കാട് 3.5 […]
Read more

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണം; ഉന്നതതലയോഗം ചേർന്ന് സർക്കാർ

സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കി. യോഗം എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്: ⏺️ പൊതു ഇടങ്ങളിലെ സൗകര്യങ്ങൾ: പ്രധാന മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, […]
Read more

കാലവർഷം നേരത്തേയെത്തുമെന്ന് പ്രവചനം

ന്യൂഡൽഹി: കടുത്ത ചൂടിൽ വലയുന്ന രാജ്യത്തിന് ആശ്വാസമായി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്താൻ സാധ്യതയുണ്ടെന്ന് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സ് (ECMWF) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴ തുടങ്ങാനിടയുണ്ട്. ഇപ്പോൾ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43–44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതീക്ഷ നൽകുന്ന വിലയിരുത്തൽ. അൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മേയ് 18 മുതൽ 25 വരെ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും, […]
Read more

സംസ്ഥാനത്ത് ചൂടും അന്തരീക്ഷതാപവും വർധിക്കുന്നു; ജാഗ്രത വേണം

ആലപ്പുഴ: വേനൽച്ചൂടും അന്തരീക്ഷ താപനിലയും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സൂര്യതാപം, താപശരീരശോഷണം, ചൂടുകുരു, പേശീവലിവ് എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. പ്രായമായവർ, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ പുലർത്തണം. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത്, ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാത്തത്, നേരിട്ട് കനത്ത വെയിൽ ഏൽക്കുന്നത് എന്നിവ രോഗസാധ്യത വർധിപ്പിക്കും. അമിത വിയർപ്പ്, ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഛർദി എന്നിവ […]
Read more

പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യത; അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്

പത്തനംതിട്ട: ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും നടക്കുന്ന വേനൽക്കാല ക്ലാസുകൾക്ക് വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. നിലവിൽ 12 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, […]
Read more

ചൂട് കൂടുന്നത് പകർച്ചവ്യാധികൾക്കും കാരണമാവുന്നു: ജിതേന്ദ്ര സിങ്

ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി വർധിക്കുന്നതായി മുന്നറിയിപ്പ്. ഉയർന്ന ചൂട് പരിസ്ഥിതി പ്രശ്നം മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും വർധിപ്പിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഡെങ്കിപ്പനി മുതൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരെ ചൂട് മൂലം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവമായ പൊതുജനാരോഗ്യ പ്രശ്നമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് കൂടുന്നതോടെ പകർച്ചവ്യാധികളും പകർച്ചേതര രോഗങ്ങളും വർധിക്കുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോൾ ഉഷ്ണസംബന്ധമായ രോഗങ്ങളെയും ജീവിതശൈലീ രോഗങ്ങളെയും ഒരുപോലെ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാച്ചുറൽ […]
Read more

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. ഇന്നലെയുണ്ടായ മഴയിൽ വ്യാപകമായ നാശ നഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. ഗ്രാമീണ മേഖലയിലടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
Read more

വേനൽ മഴയിൽ കൊച്ചിയിൽ വ്യാപക നാശനഷ്ടം; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽമഴ ചൂടിന് ആശ്വാസമായെങ്കിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ കുളിക്കാനിറങ്ങിയ രണ്ട് 17 വയസ്സുകാരായ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു കാണാതായി. കാറ്ററിങ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങിയ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടസ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ക്രിസിനായുള്ള തിരച്ചിൽ ഫയർഫോഴ്‌സും സ്‌കൂബ ടീമും ചേർന്ന് തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടു. […]
Read more

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴക്ക് സാധ‍്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read more

ചെറുനാരങ്ങയ്ക്ക് ‘ചൂടൻ’ വില; കിലോയ്ക്ക് 200 രൂപ വരെ

​തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ കടുത്തതോടെ സാധാരണക്കാരന്റെ പോക്കറ്റ് പൊള്ളിച്ചുകൊണ്ട് ചെറുനാരങ്ങ വില കുതിച്ചുയരുന്നു. വിവിധ ജില്ലകളിൽ ചില്ലറ വിൽപന വില കിലോഗ്രാമിന് 160 രൂപ മുതൽ 200 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്. കഴിഞ്ഞ മാസം 100 മുതൽ 120 രൂപ വരെയായിരുന്ന നിരക്കിൽ നിന്നാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയും വലിയ വർധനവുണ്ടായത്. ചൂട് ഇനിയും കൂടുമെന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില താഴാൻ സാധ്യതയില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ​നാരങ്ങ വില വർധിച്ചത് നഗരങ്ങളിലെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix