Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: weather

സൗദി അറേബ്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിൽ വരും മാസങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴയും ഉയർന്ന താപനിലയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നാണ് പുതിയ പ്രവചനം. ഏപ്രിൽ മാസത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാമെന്നാണ് റിപ്പോർട്ട്. തബൂക്ക്, മദീന, മക്ക, അസീർ, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, വടക്കൻ അതിർത്തി മേഖലകൾ, റിയാദ്, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, […]
Read more

ചുട്ട് പൊള്ളി കേരളം; ഏപ്രിലിൽ ചൂട് 40 ഡിഗ്രി വരെ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരം സ്ഥാനാർത്ഥികൾക്ക് കഠിന പരീക്ഷണമായി മാറുന്നു. രാവിലെ പത്ത് മണിക്കുള്ളിൽ പരമാവധി വോട്ടർമാരെ കണ്ടു വോട്ട് തേടാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്. അതിന് ശേഷം കനത്ത ചൂട് പ്രചാരണത്തെ ബാധിക്കുന്നു. സംസ്ഥാനത്ത് ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസാണ്. ചില ജില്ലകളിൽ ഇത് 37 ഡിഗ്രി വരെ ഉയരുന്നുണ്ട്. ചൂട് കൂടുന്നതിനാൽ സ്ഥാനാർത്ഥികൾ രാവിലെ പ്രചാരണം നടത്തി, പിന്നീട് ഉച്ചയ്ക്ക് ഇടവേള എടുത്ത് വൈകിട്ട് വീണ്ടും പ്രചാരണത്തിനിറങ്ങുകയാണ്. പ്രചാരണത്തിനിടെ ജനങ്ങളുടെ […]
Read more

സംസ്ഥാനത്ത് ചൂട് കനക്കും; നിർദേശങ്ങളുമായി അധികൃതർ

തിരുവനന്തപുരം: ഇന്നു മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചൂട് കൂടുന്നതിനാൽ ഈ നിർദേശങ്ങൾ പാലിക്കണം. ∙ പകൽ […]
Read more

കണ്ണൂർ ഇരിട്ടി മേഖലയിൽ വേനൽമഴയെ തുടർന്ന് വ്യാപക നാശം

കണ്ണൂർ: ഇരിട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു, മരങ്ങൾ കടപുഴകിയും മേൽക്കൂരകൾ പറന്നുമാണ് കേടുപാടുകൾ. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്. വാഴ, മരച്ചീനി ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയും കനത്ത നാശം നേരിട്ടു. കൂടാതെ, ഒരു റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് […]
Read more

തിങ്കളാഴ്ച വരെ ശക്തമായ മഴയും കാറ്റും: അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച (മാർച്ച് 23) വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ആവശ്യപ്പെട്ടു. മക്ക പ്രവിശ്യയിലെ മക്ക നഗരം, ത്വാഇഫ്, അൽ കാമിൽ, ഖുലൈസ്, ബഹ്‌റ, അദം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത […]
Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വേനൽമഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനൽ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് പുറപ്പെടുവിച്ച നൗകാസ്റ്റ് (NOWCAST) ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ​മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഈ മലയോര മേഖലകളിൽ മഴ ലഭിച്ചേക്കും. കടുത്ത ചൂടിൽ […]
Read more

കോഴിക്കോട് രണ്ട് ദിവസമായി ദുരിതപ്പെയ്ത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴയുടെ ദുരിതപ്പെയ്ത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ ജില്ലയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പെയ്ത മഴയിൽ ജനം വലഞ്ഞു. മഴയോടൊപ്പം അതിതീവ്ര കാറ്റും, ഇടിയും മിന്നലും, പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതിനും കാരണമായി. റോഡുകളിൽ പലയിടങ്ങളിലും വെള്ളം കയറിയതും, കുഴികളും, റോഡും മനസ്സിലാകാതെ യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. കോഴിക്കോട് പെരുന്തുരുത്തിയിൽ വൈദ്യുത കമ്പിയിലേക്ക് ചാഞ്ഞ ഉണങ്ങിയ ഓലയ്ക്ക് തീ പിടിച്ചത് പ്രദേശവാസികളിൽ ആശങ്ക പടർത്തി.
Read more

കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റന്നാൾ കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 11ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ജൂൺ 12ന് ജില്ലകളിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മെയ് 24 മുതൽ 31 വരെയുള്ള ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് […]
Read more

വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.എന്നാൽ ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും. ചൊവ്വാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകൾക്കാണ് നിർദ്ദേശം. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ടാണ്. മറ്റന്നാൾ മലബാറിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറ‌ഞ്ച് അലെർട്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix