Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wedding

കെ കെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തു; എ എൻ ഷംസീറിന് വിമർശനം

കോഴിക്കോട്: കെ കെ രമ എംഎല്‍എയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന് വിമര്‍ശനം. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഷംസീറിന് വിമര്‍ശനം. കമ്മ്യൂണിസ്റ്റുകാര്‍ പോകില്ല, സ്പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. പ്രകാശ് ജാവദേക്കര്‍-ഇ പി ജയരാജന്‍ കൂടിക്കാഴ്ചയ്‌ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറിനെ കണ്ടതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പാലിയേറ്റീവ് സംഘടനയായി തരംതാഴ്ന്നു എന്നും വിമര്‍ശനം ഉയര്‍ന്നു.
Read more

നാഗ ചൈതന്യ- ശോഭിതാ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹൈദരാബാദ്: ആരാധകര്‍ കാത്തിരുന്ന നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹത്തിനുളള ഒരുങ്ങള്‍ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായുളള ദമ്പതികളുടെ മംഗള സ്‌നാനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. താരങ്ങളുടെ വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക […]
Read more

നടന്‍ ബാല വിവാഹിതനായി

കൊച്ചി: നടന്‍ ബാല വിവാഹിതനായി. ബാലയുടെ ബന്ധു തമിഴ്‌നാട് സ്വദേശിയായ കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2019-ല്‍ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം […]
Read more

നടി സൊനാക്ഷി വിവാഹിതയായി;വരന്‍ നടന്‍ സഹീര്‍ ഇക്ബാല്‍

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരനായി.സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സിവില്‍ മാര്യേജ് ആയാണ് ചടങ്ങ് നടത്തിയത്.താരങ്ങള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഈ ദിവസം, ഏഴ് വര്‍ഷം മുമ്പ് (23.06.2017) ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. […]
Read more

‘ഉടൻ വിവാഹം കഴിക്കേണ്ടി വരും’; റായ്ബറേലിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ലഖ്‌നൗ: ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍’. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.
Read more

‘ഉടൻ വിവാഹം കഴിക്കേണ്ടി വരും’; റായ്ബറേലിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ലഖ്‌നൗ: ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍’. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.
Read more

വിവാഹ ദിവസം വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി

തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തര്‍ക്കം ഉടലെടുക്കുകയും നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് […]
Read more

വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;ബന്ധുവിന് ഗുരുതര പരിക്ക്

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം.പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കമുള്ള ബന്ധുക്കളാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവര്‍ ഉച്ചത്തില്‍ കരയുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോപുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 13 […]
Read more
Advertisement
WhiteswanTV Footer