Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: White House

ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് യുഎസ്

വാഷിങ്ടൺ: ഇന്ത്യയ്ക്ക് വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ്. പുതിയതായി കൊണ്ടുവരുന്ന യുഎസ് നിയന്ത്രിത ചട്ടങ്ങൾ അനുസരിച്ചായിരിക്കും വ്യാപാരമെന്ന് ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ഒട്ടുമിക്ക രാജ്യങ്ങൾക്കും വെനസ്വേലൻ എണ്ണ വിൽക്കാൻ യുഎസ് സന്നദ്ധമാണെന്ന ഊർജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ അടുത്തകാലത്തെ പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ വിപുലവും വർധിച്ചുവരുന്നതുമായ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനസ്വേലൻ ക്രൂഡ് വാങ്ങൽ പുനരാരംഭിക്കാൻ അനുമതി നൽകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു […]
Read more

ട്രംപിന് ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിരകൾ തകരാറിലാവുകയും രക്തം പിന്നിലേക്ക് ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. കാലുകളിൽ രക്തം കെട്ടിക്കിടക്കുന്നതിനും സിരകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. നേരത്തേ ട്രംപിൻറെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് […]
Read more

ഗാസയിൽ വെടിനിര്‍ത്തല്‍: അമേരിക്കൻ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

വാഷിങ്ങ്ടണ്‍: ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുളള അമേരിക്കൻ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു. വൈറ്റ് ഹൗസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഹമാസുമായുളള വെടിനിര്‍ത്തലിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുളള നിര്‍ദേശമാണ് ഇസ്രായേല്‍ അംഗീകരിച്ചത്. അതേസമയം ഹമാസ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. എന്നാല്‍ പുതിയ നിര്‍ദേശത്തോട് ഹമാസും തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശാശ്വതമായ വെടിനിര്‍ത്തലിനും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുളള ഉറപ്പ് നല്‍കുന്നതിനും പകരമായി 58 ഇസ്രായേലി ബന്ദികളെ വിട്ടയക്കാമെന്നും ഹമാസ് അറിയിച്ചതായാണ് […]
Read more

നിയമ സ്ഥാപനത്തിനെതിരെയുള്ള ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോാണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കൻ നിയമസ്ഥാപനമായ സുസ്മാൻ ഗോഡ്ഫ്രെയിനെതിരെ ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകളാണ് കോടതി തടഞ്ഞത്. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലി ഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് താല്ക്കാലിക ഉത്തരവ് ഇറക്കിയിരിക്കുന്നത്. വ്യക്തിപരമായ പ്രതികാരം തീർക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം ‌‌സ്വകാര്യ അഭിഭാഷകരുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ […]
Read more

വൈറ്റ് ഹൗസിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ക്ഷണിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: നവ മാധ്യമങ്ങളിലെ കോണ്‍ടെന്റ് ക്രിയേറ്റേഴ്സിനെയും ഇന്‍ഫ്‌ലുവന്‍സര്‍മാരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമില്‍ എത്താന്‍ താല്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെ അപേക്ഷകള്‍ അയക്കാമെന്നും പ്രസ്സ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് അറിയിച്ചു. ‘വാര്‍ത്തകള്‍ക്കും മറ്റുമായി പരമ്പരാഗത മാധ്യമങ്ങളായ ടിവി ചാനലുകളെയും പത്രങ്ങളെയും ഉപേക്ഷിച്ച പുതിയ തലമുറ ഇപ്പോള്‍ പോഡ്കാസ്റ്റ്, ബ്ലോഗ്‌സ് തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer