Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പാലക്കാട്ടെ പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പ്രതിപക്ഷ നേതാവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കുകയാണ് സി.പി.ഐ.എം എന്നാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും. സെര്‍ച്ച് […]
Read more

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ഓങ്കാറ’

കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്ന് മാവിലാൻ ഗോത്രത്തിന്റെ കഥ പറഞ്ഞ ഓങ്കാറയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 2024 എഡിഷനിൽ മൂന്ന് പുരസ്കാരങ്ങളാണ് ഓങ്കാറ കരസ്ഥമാക്കിയത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗത സംവിധായകന്‍ ഉണ്ണി കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55-ലധികം സിനിമകള്‍ പങ്കെടുത്ത ചലച്ചിത്രമേളയില്‍ വേള്‍ഡ് ക്ലാസിക് മത്സര വിഭാഗത്തിലേയ്ക്കാണ് ഓങ്കാറ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഒറിജിനല്‍ തിരക്കഥാകൃത്ത് – രാജേഷ് തില്ലങ്കേരി, മികച്ച ആഖ്യാന […]
Read more

രാഘവന്‍ പ്രഭാകറിന് 300 കോടി സാലറി എന്തിന് ?

ഗൂഗിളിന്റെ ചീഫ് ടെക്‌നോളജിസ്റ്റാകാന്‍ പ്രഭാകര്‍ രാഘവന് ഗൂഗിള്‍ കൊടുക്കുന്ന സാലറി 300 കോടി രൂപയാണ്. സാലറി കേട്ട് ഞെട്ടാത്ത മലയാളികള്‍ ഉണ്ടാകുമോ…? 2012ലാണ് പ്രഭാകര്‍ ഗൂഗിളിനൊപ്പം യാത്ര ആരംഭിക്കുന്നത്. ചീഫ് ടെക്‌നോളജിസ്റ്റ് ആകുന്നതിന് മുന്‍പ് അദ്ദേഹം ഗൂഗിള്‍ സര്‍ച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്‌സ്, കൊമേഴ്‌സ് ആന്‍ഡ് പേയ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍ 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം […]
Read more

ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും ; അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ : ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യൻ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ […]
Read more

കാസർകോട് നീലേശ്വരത്ത് വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു, 150ലധികം പേർക്ക് പരിക്ക്, എട്ട് പേരുടെ നില ​ഗുരുതരം

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് 150ലേറെ പേർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12-ഓടെയാണ് അപകടം. എട്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂവാളംകുഴി […]
Read more

2022-23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും

നാഷണൽ സർവീസ് സ്‌കീമിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുസ്‌കാരസമർപ്പണ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, എംപിമാരായ ശശിതരൂർ, എ എ റഹീം, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. സംസ്ഥാനതലത്തിൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത […]
Read more

വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ സണ്‍ നെക്സ്റ്റും ഉള്‍പ്പെടുത്തി

കൊച്ചി : വി മൂവീസ് ആന്‍റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന്‍ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും. വി മൂവീസ് ആന്‍റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍ 248 രൂപയുടേയും 154 രൂപയുടേയും പ്രതിമാസ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയം ഉള്ളടക്കം അധിക ചെലവില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, […]
Read more

പാലക്കാട് ശോഭയെത്തുമോ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ […]
Read more

‘ഐ ആം കാതലന്‍’ ട്രെയിലര്‍ എത്തി

നസ്ലിനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ എന്ന സിനിമയുടെ ട്രെയിലർ എത്തി. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതുവരെ കണ്ടെതെങ്കിൽ, ‘ഐ ആം കാതലൻ’-ൽ ത്രില്ലിങ് ആയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം ഉണ്ടെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നസ്‌ലിനൊപ്പം ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അനിഷ്‌മ ആണ് നായിക. നവംബർ എഴിനാണ് ചിത്രം തിയേറ്ററുകളില്‍ […]
Read more

രാഷ്ട്രീയ തത്വങ്ങള്‍ എന്താ മാറ്റിക്കൂടെ ; രാഷ്ട്രീയനയം പ്രഖ്യാപിച്ച് വിജയ്

വിജയിയുടെ മാസ്സ് എന്‍ഡ്രിയിലൂടെ ആരംഭിച്ച തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനത്തില്‍ പാർട്ടിയുടെ നയങ്ങളും, ആദർശങ്ങളും, ലക്ഷ്യങ്ങളും വ്യക്തമാക്കി. സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം, തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ടി.വി.കെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് വിജയ്. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് പ്രധാന നയം. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും […]
Read more
Advertisement
WhiteswanTV Footer