Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഇന്ത പടയ് പോതുമാ… ഇനീം കൊഞ്ചം വേണമാ…

ചെന്നൈ : വിജയിയുടെ തമിഴക വെട്രി കഴകം ഒരുങ്ങിക്കഴിഞ്ഞു. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനം ആരംഭിച്ചു. റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം നടൻ വിജയ് പതാക ഉയര്‍ത്തി. വില്ലുപുരം വിക്രവാണ്ടിയിൽ ഒരുക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. പാർട്ടിയുടെ നയങ്ങൾ, ആദർശങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ വിശദമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന സമ്മേളനത്തെ തമിഴക രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. കൃത്യമായി നൽകിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭിണികളും വിദ്യാർഥികളും പ്രായമായവരേയും സമ്മേളനത്തിൽ നിന്ന് […]
Read more

തമിഴ് തോഴന് ആശംസകളുമായി ഉദയനിധി സ്റ്റാലിന്‍

ചെ​ന്നൈ : ത​മി​ഴ് ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ‘ത​മി​ഴ​ക വെ​ട്രി ക​ഴ​ക’(​ടി.​വി.​കെ) ത്തി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​നം 4 മണിക്ക്. വിജയ്ക്കും പാര്‍ട്ടിക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ആദ്യ സമ്മേളനത്തിന് വിക്രവാണ്ടിയിൽ വമ്പൻ വേദിയാണ് ഒരുങ്ങിയിരിക്കുന്നത്. ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​രാണ് സമ്മേലനത്തിൽ പങ്കെടുക്കുക. ത​മി​ഴ് പൈ​തൃ​ക​ത്തോ​ടും സാ​മൂ​ഹി​ക നീ​തി​യോ​ടു​മു​ള്ള പ്ര​തീ​കാ​ത്മ​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ സൂ​ച​ക​മാ​യി ബി.​ആ​ർ. അം​ബേ​ദ്ക​ർ, പെ​രി​യാ​ർ, അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി കാ​മ​രാ​ജ്, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ വേ​ലു നാ​ച്ചി​യാ​ർ, അ​ഞ്ജ​ലൈ […]
Read more

തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ലോവര്‍ പെരിയാര്‍ ജലവൈദ്യുതപദ്ധതി അങ്കണത്തില്‍‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എം.എല്‍.എ.മാരായ അഡ്വ. എ. രാജ, എം.എം. മണി, ആന്റണി ജോണ്‍‍ എന്നിവരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും സന്നിഹിതരായിരിക്കും. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതിയില്‍‍ പെരിയാറിന്റെ കൈവഴിയായ […]
Read more

കെ. മുരളീധരന്‍ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുമ്പോള്‍…

https://youtu.be/fjTaMlZJkxg?si=TE_pA1BcmXPLMXFm കെ മുരളീധരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥി കെ മുരളീധരനായിരുന്നുവെന്ന മാധ്യമങ്ങളുടെ കണ്ടെത്തലാണ് കെ മുരളീധരന്‍ വീണ്ടും ചര്‍ച്ചകളിലേക്ക് ഉയര്‍ന്നു വരാന്‍ ഇടയാക്കിയത്. പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യന്‍ മുരളീധരനാണെന്ന് ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. പാലക്കാട് എം എല്‍ എയായിരുന്ന യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ വടകരയിലേക്ക് മത്സരിക്കാനെത്തിയതോടെയാണ് കെ മുരളീധരന്റെ കഷ്ടകാലം ആരംഭിക്കുന്നത്. വടകരയില്‍ സിറ്റിംഗ് എം പിയായിരുന്ന മുരളീധരനെ തൃശ്ശൂര്‍ മണ്ഡലം […]
Read more

തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടത് പുസ്തകമല്ല ജനങ്ങള്‍ക്കൊപ്പം ആര് നില്‍ക്കുമെന്നതാണ് ; പി.ജയരാജൻ

കൽപ്പറ്റ : തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടത് പുസ്തകമല്ല ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ആര് നിൽക്കുമെന്നതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ആര് നിൽക്കുമെന്നതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിൽ പറഞ്ഞ വർഗീയത തെരഞ്ഞെടുപ്പിൽ ചർച്ചയാകും. എൽ.ഡി.എഫ് കാലത്ത് വർഗീയ സംഘർഷങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പ​​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.​ജയരാജൻ.
Read more

പൂരം കലക്കൽ ; മുഖ്യമന്ത്രി ശ്രമിക്കുന്നത് അന്വേഷണങ്ങൾ അട്ടിമറിക്കാനെന്ന് വി.ഡി സതീശൻ

കൊച്ചി : പൂരം കലക്കലിൽ അന്വേഷണങ്ങൾ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൂരം കലക്കിയിട്ടില്ല വെടിക്കെട്ട് മാത്രമാണ് മുടങ്ങിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണത്. മൂന്ന് കീഴുദ്യോഗസ്ഥർ അന്വേഷണം നടത്തുമ്പോൾ, പൂരം കലക്കിയതല്ല എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അപ്പോൾ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത് -വി.ഡി സതീശൻ ചോദിച്ചു. അനധികൃതമായി മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല വൈകിയത്. മഠത്തിൽവരവ് അലങ്കോലപ്പെട്ടു, കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് അലങ്കോലപ്പെട്ടു, […]
Read more

ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ. സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുറത്ത് താമസിച്ച് പഠിക്കുകയായിരുന്ന മകന് മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സെൽവരാജിനെ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടത്. ഇരുവരും വ്ലോഗർമാരാണ്. വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വീഡിയോ […]
Read more

സംസ്ഥാനത്ത് മഴയ്ക്ക് ശമനം

തിരുവനന്തപുരം ; ആര്‍ത്തലച്ചെത്തിയ മഴയ്ക്ക് ശമനം. അടുത്ത നാല് ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ദാന ചുഴലിക്കാറ്റിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാനത്ത് പ്രതീക്ഷിക്കാതെ അതിശക്തമായ മഴ ലഭിച്ചത്. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് […]
Read more

പത്മരാജൻ അവാർഡുകള്‍ സമ്മാനിച്ചു ; അവാർഡ് എം.പി ലിപിൻ രാജിന്‍റെ ‘മാർഗരീറ്റ’ എന്ന നോവലിന്

തിരുവനന്തപുരം : സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. പത്മരാജന്‍റെ അപരനിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടൻ ജയറാമാണ് അവാർഡുകൾ സമ്മാനിച്ചത്. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുളള അവാർഡ് ‘ആട്ടം’ സ്വന്തമാക്കി. സംവിധായകൻ ആനന്ദ് ഏകർഷിക്കാണ് അവാർഡ്. നോവൽ പുരസ്കാരം ജി.ആർ. ഇന്ദുഗോപന്‍റെ ‘ആനോ’ യും ചെറുകഥാപുരസ്കാരം ഉണ്ണി ആറിന്‍റെ അഭിജ്ഞാനവും സ്വന്തമാക്കി. മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള […]
Read more

യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി

കൊച്ചി : ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 553 കോടി രൂപയുടെ അറ്റാദായം നേടി. 145.6 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. പ്രവര്‍ത്തന ലാഭം 21.7 ശതമാനം ഉയര്‍ന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്‍ധിച്ച് 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വര്‍ധന. പ്രവര്‍ത്തന ചെലവ് 12.8 ശതമാനം വര്‍ധിച്ചെങ്കിലും ചെലവ്-വരുമാന അനുപാതം […]
Read more
Advertisement
WhiteswanTV Footer