Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂരം കലക്കൽ ; മുഖ്യമന്ത്രി ശ്രമിക്കുന്നത് അന്വേഷണങ്ങൾ അട്ടിമറിക്കാനെന്ന് വി.ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : പൂരം കലക്കലിൽ അന്വേഷണങ്ങൾ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

പൂരം കലക്കിയിട്ടില്ല വെടിക്കെട്ട് മാത്രമാണ് മുടങ്ങിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണത്. മൂന്ന് കീഴുദ്യോഗസ്ഥർ അന്വേഷണം നടത്തുമ്പോൾ, പൂരം കലക്കിയതല്ല എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അപ്പോൾ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത് -വി.ഡി സതീശൻ ചോദിച്ചു.

അനധികൃതമായി മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല വൈകിയത്. മഠത്തിൽവരവ് അലങ്കോലപ്പെട്ടു, കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് അലങ്കോലപ്പെട്ടു, പിറ്റേന്ന് ഗോപുരനട തുറന്നുള്ള ഇറക്കം അലങ്കോലപ്പെട്ടു, അങ്ങനെ നടന്നതെല്ലാം മുഖ്യമന്ത്രി മറച്ചുവെക്കുന്നത് ആർ.എസ്.എസിനെ പ്രീണിപ്പിക്കാനാണ്. കേസെടുത്താൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer