Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

അ​ബ്ദു​ല്‍ റ​ഹീ​മി​നെ കാ​ണാ​നാ​യി മാ​താ​വ് ഫാ​ത്തി​മ വി​ദേ​ശ​ത്തേ​ക്ക്

ഫ​റോ​ക്ക് : സൗ​ദി ബാ​ല​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് സൗ​ദി ജ​യി​ലി​ലുള്ള അ​ബ്ദു​ല്‍ റ​ഹീ​മി​നെ മോചിപ്പിക്കാൻ കോ​ടി​ക​ൾ ദയാ​ധ​ന​മാ​യി ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജ​യി​ൽ തുടരുന്ന മ​ക​നെ കാ​ണാ​നാ​യി മാ​താ​വ് ഫാ​ത്തി​മ വി​ദേ​ശ​ത്തേ​ക്ക്. മോ​ച​നം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഹീ​മി​നെ കാ​ണ​ണ​മെ​ന്നു​ള്ള ഉ​മ്മ​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​യി സ​ഹോ​ദ​ര​നും അ​മ്മാ​വ​നും മാ​താ​വ് ഫാ​ത്തി​മ​ക്കൊ​പ്പം റി​യാ​ദി​ലേ​ക്ക് പോ​കു​ന്നു​ണ്ട്. റി​യാ​ദി​ലേ​ക്കു​ള്ള വി​സ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍ത്തി​യാ​യാ​ല്‍ ഉ​ട​ൻ പു​റ​പ്പെ​ടു​മെ​ന്ന് സ​ഹോ​ദ​ര​ന്‍ ന​സീ​ര്‍ പ​റ​ഞ്ഞു. അ​ബ്ദു​റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ സി​റ്റി​ങ് ന​ട​ന്നു​വെ​ങ്കി​ലും […]
Read more

തോമസ് കെ.തോമസ് എം.എൽ.എക്ക് നേരെയുള്ള കോഴാരോപണം പാർട്ടി ചർച്ച ചെയ്യും ; എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം : ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി വാഗ്ദാനം നൽകിയെന്ന തോമസ് കെ തോമസിന് നേരെയുള്ള ആരോപണം പാർട്ടി ചർച്ച ചെയ്യുമെന്ന് എ.കെ.ശശീന്ദ്രൻ എം.എൽ.എ. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയെടുക്കും. പാർട്ടിയിൽ രണ്ടഭിപ്രായമില്ല. പാർട്ടി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അക്ഷരംപ്രതി അനുസരിക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം ചർച്ച ചെയ്യേണ്ടെന്നാണ് പാർട്ടി തീരുമാനം. – എ.കെ ശശീന്ദ്രൻ പറഞ്ഞു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് […]
Read more

തേങ്കുറിശ്ശി ദുരഭിമാനക്കൊല ; വിധി ഒക്ടോബർ 28ന്

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28ന്. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. ഇതര ജാതിയില്‍ നിന്ന് മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഹരിത എന്ന യുവതിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് 27 കാരനായ അനീഷിനെ ‍ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്ത്വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം ; പി.പി ദിവ്യ കീഴടങ്ങില്ല

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ പി.പി. ദിവ്യ കീഴടങ്ങില്ല. അഭ്യൂഹങ്ങൾ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങൾ. മുൻ‌കൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് വേളയിൽ വിവാദങ്ങൾ ആയുധമാക്കി പ്രതിപക്ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജിയിൽ […]
Read more

കെണിയിൽ വീഴാതെ ഇനി ‘ശുഭയാത്ര’; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഇന്ന് എല്ലാ മേഖലകളിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകൾ കാലത്തിന്റെ മാറ്റങ്ങളോടെ സജീവമായി നടക്കുന്നുണ്ട്. ഓരോ ദിവസവും ഇത്തരം തട്ടിപ്പുകളിൽ പെട്ട് ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് ഒട്ടേറെ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വിശ്വാസ്യതയുടെ കാര്യത്തിലേക്ക് വരുമ്പോൾ, മറ്റൊന്നും ചിന്തിക്കാതെ ആകർഷകമായ ജോലികളുടെ പിന്നാലെ പോകുന്നതാണ് പലപ്പോഴും തട്ടിപ്പിന് ഇരയാകുവാനുള്ള പ്രധാന കാരണം. ഏതെങ്കിലും ഒരു സ്ഥലത്ത് ചെറിയതോതിലുള്ള റിക്രൂട്ട്മെന്റ് ഏജൻസി തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിവിധ ബന്ധങ്ങൾ […]
Read more

കേരളത്തിൽ ആദ്യപ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് നിപ്മറിൽ തുടങ്ങുന്നു ; മന്ത്രി ഡോ. ബിന്ദു

കേരളത്തിൽ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബി പി ഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിൽ ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്. മുഖ്യമന്ത്രി […]
Read more

മുഖ്യമന്ത്രി പരനാറിയെന്ന് വിളിക്കേണ്ടത് എൻ.എൻ കൃഷ്ണദാസിനെ ; രാജ്മോഹൻ ഉണ്ണിത്താൻ

പാലക്കാട് : മുഖ്യമന്ത്രി പരനാറിയെന്ന് വിളിക്കേണ്ടത് ‘ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ’ എന്ന് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസിനെയാ​ണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരുടെ മേക്കിട്ട് കയറരുത്. കൃഷ്ണദാസ് പരസ്യമായി മാപ്പുപറയണം.– ഉണ്ണിത്താൻ എം പി പറഞ്ഞു. ‘‘സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് പറഞ്ഞവർ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നിൽ പട്ടികൾ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നിൽ കാത്തുനിന്നവർ തലതാഴ്ത്തുക’’ എന്നു പറഞ്ഞായിരുന്നു ഇന്നലെ സി.പി.എം പാലക്കാട് ഏരിയ […]
Read more

എൻ.എൻ കൃഷ്ണദാസിന്‍റെ പട്ടി പരാമർശം ജനാധിപത്യ വിരുദ്ധം ; ഷാഫി പറമ്പിൽ

പാലക്കാട് : മാധ്യമപ്രവർത്തകർക്ക് നേരെയുള്ള എൻ.എൻ കൃഷ്ണദാസിന്‍റെ പട്ടി പരാമർശത്തിൽ, അധിക്ഷേപ പരാമർശം ജനാധിപത്യ വിരുദ്ധമെന്ന് ഷാഫി പറമ്പിൽ. എൻ എൻ കൃഷ്ണദാസിന് ധാർഷ്ട്യമാണ്. മാധ്യമപ്രതിനിധികൾ കൂടുതൽ ആർജവത്തോടെ പ്രതികരിക്കണം. കോട്ടിട്ട ദേശീയ രൂപത്തിന്‍റെ സംസ്ഥാന രൂപവും നിയമസഭയിലെ രൂപവുമാണ് ഇപ്പോൾ കാണുന്നത്. – ഷാഫി പറമ്പിൽ പറഞ്ഞു. തനിക്കെതിരായ പ്രചാരണം ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ആക്രമിക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങളെ ഭയപ്പെടുന്നില്ല. അവഗണിക്കാനുള്ള ശ്രമങ്ങളെയാണ് ഭയപ്പെടുന്നതെന്നും എന്നാൽ, തങ്ങളെ അവഗണിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും ഷാഫി പറഞ്ഞു. ഷാനിബ് ആർക്കൊപ്പം […]
Read more

മഴക്കാല മുന്നൊരുക്കം ; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൈക്കൊള്ളേണ്ട നടപടികൾ വിലയിരുത്താൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെയുള്ള മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. നിലവിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. അരുവിക്കര ഡാമിന്റെ 5 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിൽ […]
Read more

നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം ; വീണാ ജോര്‍ജ്

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്.– മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ […]
Read more
Advertisement
WhiteswanTV Footer