Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു

വാഷിങ്ടൺ : മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തമായതോടെ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു. നാല് ശതമാനംവരെയാമ് വില ഉയര്‍ന്നിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍പുണ്ടായ എണ്ണ ഉപഭോഗത്തിലെ വര്‍ധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 2.82 ഡോളറാണ് ഉയർന്നത്. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം […]
Read more

സ്റ്റാര്‍ട്ടപ്പുകളെ ഇ – കോമേഴ്സിലൂടെ ശാക്തീകരിക്കാനായി ആമസോണ്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നു

കൊച്ചി : പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രേഡ് വകുപ്പിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് ഇ-കോമേഴ്സിലൂടെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള വിവിധ നീക്കങ്ങള്‍ നടത്തുമെന്ന് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയിസില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-കോമേഴ്സിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളുമായി ആമസോണ്‍ സഹകരിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ഡെഡിക്കേറ്റഡ് പേജു വഴിയാകും ഇത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആമസോണ്‍ പ്രത്യേകമായ ഓണ്‍ബോര്‍ഡിങ് അനുഭവങ്ങളാകും പ്രധാനം ചെയ്യുക. ആമസോണ്‍ മെന്‍റര്‍ഷിപ്പ് വഴിയും വിപണിയിലും ലോജിസ്റ്റികിലുമുള്ള […]
Read more

വനിതാ സിനിമ നിർമാതാവിന്‍റെ പരാതിയിൽ നിർമാതാക്കൾക്കെതിരെ കേസ്

കൊച്ചി : വനിതാ സിനിമ നിർമാതാവിന്‍റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള നിർമാതാക്കൾക്കെതിരെ കേസ്. വനിതാ നിര്‍മാതാവിനോട് മോശമായിപെരുമാറിയെന്നാണ് പരാതി. ആന്‍റോ ജോസഫ്, ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിങ്ങനെ 10 പേർക്കെതിരെയാണ് കേസ്. തന്‍റെ സിനിമയുടെ ഡിസ്ട്രിബ്യൂഷനുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ജൂൺ 25ന് നടന്ന യോഗത്തിനിടെയായിരുന്നു സംഭവമെന്ന് വനിതാ നിർമാതാവ് പരാതിയിൽ പറയുന്നു. മോശമായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രൂപവത്കരിച്ച […]
Read more

മന്ത്രി കെ.ബി ഗണേഷ്‍കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥൻ രംഗത്ത്

തിരുവനന്തപുരം : കാർയാത്രയിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം റദ്ദാക്കാൻ വിളിച്ച യോഗത്തിൽ പ​ങ്കെടുത്ത ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിച്ചുവെന്നാരോപിച്ച് മന്ത്രി കെ.ബി ഗണേഷ്‍കുമാറിനെതിരെ നാറ്റ്പാക് ഉദ്യോഗസ്ഥൻ. നാറ്റ്പാക്കിലെ ഹൈവേ എൻജിനീയറിങ് ഡിവിഷൻ സീനിയർ സയന്റിസ്റ്റ് സുബിൻ ബാബുവാണ് മന്ത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സാ​​​​​​ങ്കേതിക പരിസ്ഥിതി കൗൺസിന്റെ ആസൂത്രണ ഗവേഷണ സ്ഥാപനമാണ് നാറ്റ്പാക്. കൊച്ചുകുട്ടിക്ക് പോലും മനസിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ച ഉദ്യോഗസ്ഥരെ, തലപ്പത്തിരിക്കുന്ന ഇതേ കുറിച്ച് ലവലേശം […]
Read more

മൂന്നര വയസ്സുകാരനായ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച്​ പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു

മട്ടാഞ്ചേരി : മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ സ്മാർട്ട് കിഡ്​ പ്ലേ സ്കൂളിൽ മൂന്നര വയസ്സുകാരനായ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച്​ പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു. താൽക്കാലിക പോസ്റ്റിലുണ്ടായിരുന്ന അധ്യാപികയാണ് സീതാലക്ഷ്മി. അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. ചോദ്യത്തിന് ഉത്തരം നൽകാത്തതിനെ തുടർന്നായിരുന്നു വിദ്യാർഥിക്ക് നേരെയുള്ള അധ്യാപികയുടെ മർദനം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപിക മട്ടാഞ്ചേരി ആനവാതിൽ സ്വദേശിനി സീതാലക്ഷ്മിയെ (35) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൂരൽ കൊണ്ടുള്ള […]
Read more

കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് : അലനല്ലൂരിൽ ഇന്ന് പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്. സഹയാത്രികൻ ചെമ്മൻകുഴി ശ്രീനാഥിന് അപകടത്തിൽ സാരമായ പരിക്കുണ്ട്. മരിച്ച സുമേഷ് ഫോട്ടോഗ്രാഫറാണ്.
Read more

യുവതിയെ ഹോട്ടലിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസ് ; ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റില്‍

കടുത്തുരുത്തി : യുവതിയെ ഹോട്ടലിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റില്‍. സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്ന് വീടുവളഞ്ഞാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൊച്ചിയിൽ ലഹരിപാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേഷ്. രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് കോതന്നൂർ ടൗണിന് സമീപത്തെ വാടകവീട്ടിൽ നിന്നും […]
Read more

ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനത്തിൽ പുനരാലോചന

തിരുവനന്തപുരം : ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനത്തിൽ പുനരാലോചന. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സ്പോട്ട് ബുക്കിങ് അനുവദിക്കാനാണ് നീക്കം. സ്പോട്ട് ബുക്കിങ് നിർത്തിയതിൽ വ്യപക പ്രതിഷേധമാണുണ്ടായത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയുണ്ടാകും. ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിൽ ഇതുസംബന്ധിച്ച് സബ്മിഷൻ അവതരിപ്പിച്ചിരുന്നു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും 80,000 പേർക്ക് സ്പോട്ട് ബുക്കിങ് നൽകുന്ന തീരുമാനം പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പ്രതിപക്ഷ […]
Read more

1.2 കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍

കോട്ടയം : 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. ഇന്നലെ രാത്രി എട്ടുമണിയോടുകൂടി കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ഭാഗത്തുനിന്നാണ് എക്സൈസ് ഉമർ ഫാറൂഖി അസംകാരനെ പിടികൂടുന്നത്. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അസമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു പ്രതി.
Read more

ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി പി.ടി ഉഷ

ഡൽഹി : ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി പി.ടി ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിൽ അവിശ്വാസ പ്രമേയം നേരിടാനിരിക്കെയാണ് എതിരാളികൾക്കെതിരെ പ്രസിഡന്‍റ് പി.ടി. ഉഷ കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുന്നത്. കല്യാൺ ചൗബ പുറത്തുവിട്ട യോഗത്തിന്‍റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു. 25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുക. ‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യൻ കായികമേഖലയെ പ്രതികൂലമായി […]
Read more
Advertisement
WhiteswanTV Footer