Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അപേക്ഷിച്ചില്ലെങ്കിലും യോഗ്യരായവരുടെ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ അപേക്ഷ നൽകാൻ കാത്തുനിൽക്കാതെ യോഗ്യരായവരെ തുല്യരായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 432-ാം വകുപ്പോ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 473-ാം വകുപ്പോ പ്രകാരം ശിക്ഷയിളവ് നൽകുന്നതിന് തടവുകാരോ അവർക്കുവേണ്ടി മറ്റാരെങ്കിലുമോ അപേക്ഷ നൽകാൻ കാത്തിരിക്കരുതെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശിക്ഷയിളവിനുള്ള മാനദണ്ഡങ്ങൾ വ്യക്തമായിരിക്കണം. ശിക്ഷയിളവിന് നയം തയ്യാറാക്കിക്കഴിഞ്ഞാൽ അപേക്ഷ നൽകുന്നവർക്ക് മാത്രം നൽകുന്നത് ഏകപക്ഷീയ നടപടിയാകും. […]
Read more

അതിരപ്പിള്ളിയിലെ മസ്തകത്തിൽ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു

തൃശൂർ: മസ്തകത്തിൽ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ മയക്കുവെടി വെച്ചു. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിൽവെച്ചാണ് ആനയെ മയക്കുവെടിവച്ചത്.ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി സുരക്ഷിതമായി കോടനാട് മേഖലയിലെ കാപ്രികാട് അഭയാരണ്യത്തിൽ ആനയെ എത്തിക്കും. ആനയെ ചികിത്സിക്കാനുള്ള കൂടിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
Read more

ഡൽഹി മുഖ്യമന്ത്രിയെ ഇന്നറിയാം; നിർണായക ബിജെപി യോഗം ഡൽഹിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് അറിയാം. രാത്രി ചേരുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് നാളെ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. സത്യപ്രതിജ്ഞ ചടങ്ങിന്റെ ക്രമീകരണങ്ങൾക്കായി ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്‌ഡെ, തരുൺ ചുഗ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിലായതിനാലാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത്. ഒരു ലക്ഷം എൻഡിഎ പ്രവർത്തകർ രാംലീല മൈതാനത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ […]
Read more

ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമായി തുടരുന്നു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില സങ്കീര്‍ണം തന്നെയെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാലിലേറെ ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
Read more

കൊച്ചിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതിനിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തന്‍വിയെയാണ് കാണാതായത്. കുട്ടി സൈക്കിളില്‍ പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൈക്കിളില്‍ പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാണാതായെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ, ഗോശ്രീ പാലത്തിന് സമീപം കുട്ടി നടന്നു പോകുന്നതു കണ്ട നാട്ടുകാരാണ് വിവരം അറിയിച്ചത്. വടുതല സ്വദേശികളായ ദമ്പതികളുടെ മകളാണ് തന്‍വി സനീഷ്. പരാതി ലഭിച്ച ഉടനെ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടിൽ […]
Read more

കാട്ടു പന്നി ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്ക്

മണ്ണാർക്കാട്: തച്ചമ്പാറയില്‍ ആറു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്ബാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ഥന (6) നാണ് പരിക്കേറ്റത്.മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍ ബസിലേക്ക് കയറ്റി തിരികെ ബിന്‍സിയും പ്രാര്‍ത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ രാവിലെ 8.30 ഓടെയാണ് ഉഴുന്നുപറമ്ബില്‍ വെച്ച്‌ പന്നിയുടെ ആക്രമണം ഉണ്ടായത്. പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു. വീണ കുട്ടിയെ പന്നി ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്ബാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
Read more

കാര്യവട്ടം സർക്കാർ കോളജിലും അതിക്രൂര റാഗിങ്

തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെൻ്റ് കോളജിൽ റാഗിങ് നടന്നതായി പരാതി. ബയോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് ആണ് ഇക്കാര്യത്തിൽ കോളജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിനും പരാതിനൽകിയത്. അഭിഷേക് എന്ന് മറ്റൊരു വിദ്യാർത്ഥിയും റാഗിങ് പരാതിനൽകിയെന്ന് സൂചനയുണ്ട്. സംഭവത്തിന് പിന്നാലെ ആൻ്റി റാഗിങ് കമ്മറ്റി നടത്തിയ അന്വേഷണത്തിൽ റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കണ്ടെത്തൽ.ഏഴ് മൂന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്കെതിരെയാണ് പരാതി. കഴിഞ്ഞ മാസം 11ന് കോളജിൽ സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ […]
Read more

പൂക്കോട് കോളജിലെ റാഗിംഗ് ഭീകരത: സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഒരാണ്ട്

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കോളേജിൽ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. സിദ്ധാര്‍ത്ഥന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയെന്നാണ് മാതാവ് രക്ഷകർത്താകൾക്ക് പറയാനുള്ളത്. 2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ […]
Read more

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ന്യൂഡൽഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും പുതിയ ജഴ്സി പുറത്തിറക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ ആണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡുകളും ടീം ഓഫ് ദി ഇയര്‍ ക്യാപ്പുകളും സ്വീകരിച്ച ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് എക്സിലൂടെ പുറത്തുവിട്ടത്. ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐയും പുറത്തുവിട്ടിട്ടുണ്ട്. ഈ ജഴ്സിയിൽ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാൻ്റെ പേരും കാണാം. ടൂര്‍ണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്ഥാൻ്റെ […]
Read more

ബാങ്ക് കവർച്ച കേസ്; പ്രതി റിജോ ആൻ്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള‍ നടത്തിയ റിജോ ആൻ്റണിയെ ഇന്ന് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മോഷ്ടിച്ച 15 ലക്ഷത്തിൽ 13 ലക്ഷം രൂപയാണ് കണ്ടെത്താനായത്. ചെലവാക്കിയ ബാക്കി പണം സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.36 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞദിവസം പ്രതിയെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix