മാധ്യമങ്ങള്‍ക്കെതിരായ പട്ടി പരാമര്‍ശം ; നിലപാടിലുറച്ച് എന്‍ എന്‍ കൃഷ്ണദാസ്, അംഗീകരിക്കാതെ പാര്‍ട്ടി
മാധ്യമപ്രവര്‍ത്തകരെ പട്ടിയോട് ഉപമിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം എന്‍എന്‍ കൃഷ്ണദാസ്. മാപ്പ് പറയില്ലെന്നും താന്‍ ഉത്തമബോധ്യത്തില്‍ നടത്തിയ വിമര്‍ശനമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കെയുഡബ്ല്യുജെ എന്ന സംഘടനയോട് പരമപുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ വിമര്‍ശനത്തിന് സുന്ദരമായ പദം ഉപയോഗിക്കണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കൃഷ്ണദാസിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് തരിച്ചറിഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറിയുടെ തള്ളിപ്പറച്ചില്‍. […]
Read more