Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച

ഹരിപ്പാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിന് എത്തിയപ്പോഴാണ് സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായത്. പുരസ്കാര സമർപ്പണച്ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിൽ പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ ഔദ്യോഗിക വാഹനം കാത്ത് അഞ്ച് മിനിറ്റിലധികം റോഡിൽ നിൽക്കേണ്ടിവന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേനടയിൽ കേന്ദ്രമന്ത്രിയെ കാത്തുകിടക്കുകയായിരുന്നു. സുരേഷ് ഗോപി കിഴക്കേ നടയിൽ കിടന്ന ഓട്ടോയിൽ കയറി കുമരകത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം പിന്നിട്ട് […]
Read more

ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ ‘അർജുന അവാർഡ് ലൈഫ് ടൈം’; പേര് മാറ്റി കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി : ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ അറിയപ്പെടുക ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന പേരിൽ. കേന്ദ്ര കായിക മന്ത്രാലയമാണ് പേര് പുനഃര്‍നാമകരണം ചെയ്തത്. പരമോന്നത കായിക ബഹുമതിയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്നാക്കിയും മാറ്റിയിരുന്നു. ഹോക്കി ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് 2002-ൽ ആണ് സ്ഥാപിതമായത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, […]
Read more

കൂറുമാറാന്‍ നൂറുകോടി ; മന്ത്രിക്കസേരയ്ക്ക് പകരം വിലങ്ങോ ? തോമസ് കെ തോമസ് പെട്ടു !

ഒടുവില്‍ ഒരു കാര്യത്തില്‍ തീരുമാനമായിരിക്കുന്നു. എന്‍ സി പിയില്‍ മന്ത്രിമാറ്റമുണ്ടാവില്ലായെന്ന്. കുട്ടനാട് എം എല്‍ എ മന്ത്രിയാവാനായി നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും തിരിച്ചടിയായിരിക്കുന്നു. കൂറുമാറാനായി രണ്ട് എം എല്‍ എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തെന്ന ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ കരിനിഴല്‍ വീഴ്ത്തുന്നത്. കോവൂര്‍ കുഞ്ഞുമോന്‍, ആന്റണി രാജു എന്നീ എം എല്‍ എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. അജിത് പവാര്‍ […]
Read more

കെപിസിസി ‘ദ ഐഡിയ ഓഫ് ഇന്ത്യാ ക്യാമ്പയിന്‍’ ഓക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഓക്ടോബര്‍ 31 മുതല്‍ പൂര്‍ണ്ണസ്വരാജ് ദിനമായ ഡിസംബര്‍ 31 വരെ ദ ഐഡിയ ഓഫ് ഇന്ത്യ (ഇന്ത്യയെന്ന ആശയം) ക്യാമ്പയിന്‍ നടത്താന്‍ കെപിസിസി തീരുമാനിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമായ ഒക്ടോബര്‍ 31ന് പുതുതായി രൂപികരിച്ച വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ ആചരിക്കും. രാവിലെ 8-ന് ഇന്ദിരാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ചിത്രത്തില്‍ […]
Read more

രജനികാന്തിന്‍റെ വേട്ടയ്യന്‍ ഒടിടിയിലേയ്ക്ക്

ആരാധകര്‍ക്ക് ആവേശവുമായി വന്ന ‘വേട്ടയ്യന്’ തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല. ചിത്രം ഒടിടി റിലീസിന് എത്തുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ. നവംബർ ഏഴ് മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഏകദേശം 300 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് […]
Read more

കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ : യു ഡി എഫ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. യു ഡി എഫിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്വലവിജയം നേടും. വയനാടന്‍ ജനത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ മനം മടുത്തു നില്‍ക്കുകയാണ്. ഇരുസര്‍ക്കാറുകള്‍ക്കും […]
Read more

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു

രാവിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വീട്ടിലെത്തി അമ്മയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ നാമനിർദ്ദേശക പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം സ്വീകരിച്ചു. തുടർന്ന് മേലാമുറി ജങ്ഷനിൽ നിന്നും കൂറ്റൻ റാലി ആരംഭിച്ചു. ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ അണിനിരന്ന റാലിക്ക് നേതൃത്വം നൽകാൻ കേരളത്തിലെ യുഡിഎഫ് നേതൃത്വം ഒന്നാകെ എത്തിയിരുന്നു. വലിയങ്ങാടി മാർക്കറ്റിലൂടെ വ്യാപാരികളുടെയും ജനങ്ങളുടെയും അകമഴിഞ്ഞ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് റാലി മുന്നോട്ടു നീങ്ങിയത്. യൂത്ത്കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ഉദയ്ഭാനു ചിബ്, എംപിമാരായ വി കെ ശ്രീകണ്ഠൻ, […]
Read more

ഡിസ്നി സ്റ്റാർ കൺട്രി മാനേജരും പ്രസിഡന്‍റുമായ കെ മാധവൻ രാജിവെച്ചു

15 വർഷം നീണ്ട പ്രവര്‍ത്തനത്തിന് ശേഷം ഡിസ്നി സ്റ്റാറിൻ്റെ കൺട്രി മാനേജർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും കെ.മാധവൻ രാജിവെച്ചു . ജനറൽ എൻ്റർടൈൻമെൻ്റ്, സ്പോർട്സ്, ഡയറക്റ്റ്-ടു-കൺസ്യൂമർ, സ്റ്റുഡിയോ എന്നിവയിലുടനീളമുള്ള ഡിസ്നി, സ്റ്റാർ, ഡിസ്നി + ഹോട്ട്സ്റ്റാർ ബ്രാൻഡുകളുടെ മേൽനോട്ടത്തിലും, കമ്പനിയുടെ വളർച്ചയിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് കെ.മാധവൻ. ഉദയ് ശങ്കറിൻ്റെ വിടവാങ്ങലിന് ശേഷം 2019 ലാണ് കെ.മാധവൻ മാനേജർ റോൾ ഏറ്റെടുത്തത്. 2000-2008 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൻ്റെ എംഡിയും സിഇഒയുമായി സേവനമനുഷ്ഠിച്ചിരുന്നു. ചാനലിനെ മലയാളത്തിൽ 50 ശതമാനം […]
Read more

കശ്മീരിലെ പുല്‍വാമയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം

പുല്‍വാമ : തെക്കന്‍ കശ്മീരിലെ പുല്‍വാമയിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിന്റെ കയ്യിലാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയില്‍ ഭീകരാക്രമണം നടത്തിയവര്‍ തന്നെയാണോ ഈ സംഭവത്തിന് പിന്നിലുമെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികൾക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്
Read more

80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ്

ലഖ്നോ: സംഭാൽ ജില്ലയിലെ ബഹജോയി മേഖലയിൽ കഴിഞ്ഞ 50 വർഷമായി താമസിക്കുന്ന വീടുകളിൽ നിന്ന് മുന്നറിയിപ്പില്ലാതെ 80 മുസ്‍ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സർക്കാർ. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. വീടുകളിൽ നിന്നും ഇറക്കിവിടുന്നതിന് മുൻപ് തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഉച്ചക്ക് 1.15ഓടെ സർക്കാർ ഉദ്യോഗസ്ഥർ വന്ന് വീടുകൾ സീൽ ചെയ്യുകയായിരുന്നു. നോട്ടീസ് പോലുമില്ലാതെ വീടുകളിൽ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള […]
Read more

Recent News

Advertisement
WhiteswanTV Footer