പി.പി ദിവ്യക്ക് നേരെ സൈബർ ആക്രമണം ; ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്
കണ്ണൂർ : ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി ദിവ്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്ക് നേരെ ഉയരുന്ന സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സദുദ്ദേശപരമായി യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചതെന്നും ജില്ലാ കലക്ടറാണ് […]
Read more