Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

പിടിതരാതെ സ്വര്‍ണം ; അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക്

കൊച്ചി : അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക് കുതിപ്പ് തുടരുകയാണ്. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പിന്നോട്ട് നോക്കാതെയുള്ള സ്വര്‍ണനിരക്കിന്‍റെ ഓട്ടം. കേരളത്തിൽ ഇന്ന് പുതിയ ​റെക്കോഡ് കുറിക്കപ്പെട്ടിരിക്കുകയാണ്, സ്വർണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ […]
Read more

തോരാതെ മഴ ; അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലേയ്ക്ക് ഇനിയും മഴയുണ്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കൂടാതെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് […]
Read more

പാര്‍ക്കിങിന്‍റെ പേരിലുണ്ടായ തര്‍ക്കത്തില്‍ നല്‍കിയ സ്​​ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: പാര്‍ക്കിങിന്‍റെ പേരിലുണ്ടായ തര്‍ക്കത്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ്​ രജിസ്റ്റർ ​ചെയ്ത സ്​​ത്രീത്വത്തെ അപമാനിക്കൽ കേസ്​ ഹൈകോടതി റദ്ദാക്കി. എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​​ട്രേറ്റ്​ രണ്ടാം കോടതിയിൽ നിലവിലുള്ള കേസാണ്​ ജസ്റ്റിസ്​ എ. ബദറുദ്ദീൻ റദ്ദാക്കിയത്​. 2018 ഏപ്രിലിൽ പരാതിക്കാരിയുടെ സ്ഥാപനത്തിന്​ മുന്നിൽ കാർ പാർക്ക്​ ചെയ്തതുമായി ബന്ധ​പ്പെട്ടായിരുന്നു തർക്കം. തുടർന്ന്​ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച്​ കടയുടമയായ സ്​​ത്രീ എറണാകുളം സിറ്റി പൊലീസ്​ കമീഷണർക്ക്​ നൽകിയ പരാതിയിലായിരുന്നു​ കേസെടുത്തത്​. എളമക്കര […]
Read more

പി വി അന്‍വറിന്‍റെ സീറ്റുമാറ്റണം ; സ്പീക്കർക്ക് കത്ത് നൽകി ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം : നിയമസഭയില്‍ പി വി അന്‍വറിന്‍റെ സീറ്റുമാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീറിന് എൽ.ഡി.എഫ് നിയമസഭ കക്ഷി നേതാവ് ടി.പി. രാമകൃഷ്ണൻ കത്ത് നല്‍കി. അൻവറിന്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റണമെന്നും, അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യം. കത്തിലെ ഈ ആവശ്യങ്ങള്‍ നിയമസഭ സെക്രട്ടേറിയറ്റ് അംഗീകരിക്കും. പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അൻവറിനെ ഒഴിവാക്കാൻ എൽ.ഡി.എഫ് തീരുമാനമെടുത്തത്. പാർട്ടി രൂപീകരിക്കുമ്പോൾ എം.എൽ.എ സ്ഥാനം തടസമാണെങ്കിൽ രാജിവെക്കുമെന്നും പോരാട്ടത്തിൽ സ്ഥാനം […]
Read more

പി വി അന്‍വര്‍ എംഎല്‍എയുടെ പാർട്ടി പ്രഖ്യാപന വിശദീകരണയോഗം ഒക്ടോബർ ആറിന്

മലപ്പുറം: എല്‍ഡിഎഫില്‍ നിന്ന് പുറത്ത് പോയ പി വി അന്‍വര്‍ എംഎല്‍എ പൊലീസിനും ഇടതു ഭരണകൂടത്തിനുമെതിരെ ദിനംപ്രതി ഗുരുതര ആരോപണങ്ങളുയർത്തുകയാണ്. ഇതിനിടയില്‍ താന്‍ പുതുതായി പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന് അന്‍വര്‍ എംഎല്‍എ അറിയിച്ചിരുന്നു. പാർട്ടിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കും. ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പരിപാടി. മഞ്ചേരിയിലെ ജസീല ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും നടക്കും. താനായിട്ട് ഒരു പാർട്ടിയുണ്ടാക്കില്ലെന്നും എന്നാൽ കേരളത്തിലെ […]
Read more

നടൻ മോഹൻ രാജ് അന്തരിച്ചു

തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്നറിയപ്പെട്ടിരുന്ന നടൻ മോഹൻ രാജ് അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിബിമലയിൽ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കിരീടം എന്ന സിനിമയിലെ ‘കീരിക്കാടൻ ജോസ്’ എന്ന വില്ലൻ കഥാപാത്രത്തിന്റെ പേരിലായിരുന്നു മോഹൻരാജ് അറിയപ്പെട്ടിരുന്നത്. 1988 ൽ മൂന്നാംമുറ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻ രാജ് കിരിടം, അർത്ഥം, ഏയ് ഓട്ടോ, ആനവാൽ മോതിരം, ചെപ്പു കിലുക്കണ ചങ്ങാതി, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ […]
Read more

സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി : സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അശ്വതിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ […]
Read more

അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും മനാഫ് വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നമ്മുടെ അർജുനല്ലേ, എല്ലാ വിവാദങ്ങളും വിട്ടുകള. ഇന്നത്തോട് കൂടി എല്ലാം അവസാനിപ്പിക്കണം – മനാഫ് പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഒരിക്കൽ പോലും പി.ആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. അർജുന് 75,000ന് മുകളിൽ ശമ്പളം കൊടുത്ത മാസങ്ങളുണ്ട്. പണം നൽകിയതിന് കൈയിൽ തെളിവുണ്ട്. കണക്കു […]
Read more

തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

പത്തനംതിട്ട : 1968ൽ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് […]
Read more

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം

ദോ​ഹ : ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലിനുവേണ്ടി മാത്രമായി വോട്ട് ചെയ്യാൻ എത്തിയ പ്രവാസികള്‍, വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മി​ന്നും വി​ജ​യം നേ​ടി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മ​ണി മു​ത​ൽ അ​ൽ അ​റ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണം. വ​ട​ക​ര പാ​ർ​ല​മെ​ന്റ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​നു പു​റ​മെ, ​യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ […]
Read more

Recent News

Advertisement
WhiteswanTV Footer