Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട

ന്യൂഡൽഹി: ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും സഹിതം രണ്ട് അഫ്ഗാൻ […]
Read more

ടോയ്‍ലറ്റിൽ ഫ്ലഷ് അടിച്ചില്ല ; 7 വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു

മിഷിഗൺ: ടോയ്‍ലറ്റിൽ ഫ്ലഷ് അടിക്കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ഏഴു വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു. അമേരിക്കയിലെ മിഷിഗണിലെ ടെയ്‍ലർ പട്ടണത്തിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് അനിയത്തിയെ നോക്കാൻ മൂത്ത സഹോദരിയെ ഏൽപിക്കുകയായിരുന്നു. വെറും രണ്ടു മണിക്കൂർ മാത്രമാണ് കുട്ടികൾ ഒറ്റക്ക് വീട്ടിൽ നിന്നതെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പെൺകുട്ടികൾ തമ്മിൽ വഴക്കുണ്ടാവുകയും ശേഷം കൗമാരക്കാരി സഹോദരിയെ ബാത്ത്റൂമിൽ വെച്ച് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം 13കാരി തന്നെ എമർജൻസി നമ്പറിൽ വിളിച്ചു വിവരം […]
Read more

പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് നിലമ്പൂർ ആയിഷ

നിലമ്പൂർ: പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് സി.പി.എം സഹയാത്രികയും കലാകാരിയുമായ നിലമ്പൂർ ആയിഷ. ‘ഐഷാത്ത എന്ന സഖാവ്‌ നിലമ്പൂർ ആയിഷ. മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി’ എന്ന തലക്കെട്ടിൽ അൻവർ തന്റെ ഫേസ്ബുക് പേജിൽ അവരുടെ സന്ദർശനത്തിന്റെ വിഡിയോ പങ്കിട്ടു. സംസ്ഥാന സർക്കാറുമായും സി.പി.എമ്മുമായും ഇടഞ്ഞുനിൽക്കുന്ന അൻവറിന്റെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് പാർട്ടി വൃത്തങ്ങൾ നോക്കിക്കാണുന്നത്.
Read more

നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പ്രതികരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്നാണ് അവർ പറഞ്ഞത്. രജനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വേട്ടയ്യാൻ’ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടി […]
Read more

ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്തയുടെ പിതാവ് അന്തരിച്ചു

നടൻ ആമിർ ഖാന്റെ മുൻ ഭാര്യ റീന ദത്തയുടെ പിതാവ് അന്തരിച്ചു. ഒക്ടോബർ രണ്ട് ബുധനാഴ്ച മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആമിർ ഖാനും മാതാവ് സീനത്ത് ഹുസൈനും അന്തിമോപചാരമർപ്പിക്കാൻ റീന ദത്തയുടെ വസതിയിൽ എത്തി. 1986ൽ ആണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. 2002ൽ ഇരുവരും വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞു. പിന്നീട് 2005ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. ഈ ബന്ധം 2021ൽ അവസാനിപ്പിച്ചു. ആമിർ റീന- ദമ്പതികൾക്ക് ജുനൈദ് ഖാൻ-ഇറ ഖാൻ […]
Read more

ഇനി യുവാക്കള്‍ വരട്ടെ ; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍

മലപ്പുറം: സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന പി വി അൻവര്‍ വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടിരൂപീകരിക്കുമെന്ന് ഉറപ്പിച്ചു. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ളപുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഈ മാസം ആറിന്​ മഞ്ചേരിയിൽ ജില്ലാതല രാഷ്ട്രീയ വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്നും അൻവർ അറിയിച്ചു. ഹിന്ദു ദിനപത്രത്തിൽ വന്ന […]
Read more

പടിയിറങ്ങാതെ മഴ ; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിലുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 […]
Read more

ഹിന്ദു ദിനപത്രത്തിനും കൈസൺ പി.ആർ ഏജൻസിക്കുമെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിനും കൈസൺ പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് എതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കി പരാതി നൽകിയിരിക്കുന്നത്. സെപ്തംബർ 30ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ വർഗീയമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമർശങ്ങൾ നിഷേധിച്ചു. ഒരു പി.ആർ […]
Read more

ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ

പശ്ചിമേഷ്യയിൽ സംഘർഷം. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി. താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രേയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കാൻ […]
Read more

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; പ്രതികളെ വിട്ടുകിട്ടാന്‍ കേരള പൊലീസ്

തൃ​ശൂ​ര്‍: തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തെ വിട്ടുകിട്ടാന്‍ കേ​ര​ള പൊ​ലീ​സ് വ്യാ​ഴാ​ഴ്ച ത​മി​ഴ്‌​നാ​ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കും. തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ്, റൂ​റ​ല്‍ പൊ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ൾ​ക്കാ​യി നാ​മ​ക്ക​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കു​ക. വെ​ള്ളി​യാ​ഴ്ച​യോ ശ​നി​യാ​ഴ്ച​യോ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ പ​റ​ഞ്ഞു. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സ​ബീ​ര്‍ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ഖ്‌​റം, സ്വി​ഗീ​ന്‍, മു​ബാ​റി​ക് എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക. […]
Read more

Recent News

Advertisement
WhiteswanTV Footer