ബിപിസിഎല്ലിലെ 20 ലക്ഷത്തിന്റെ ജോലി രാജിവെച്ച് 25-കാരൻ
ഭൂരിപക്ഷം ആളുകളും ഒരു സുരക്ഷിത ജീവിതത്തിനായി സർക്കാർ ജോലിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബിപിസിഎൽ) ലഭിച്ച ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ചിരിക്കുകയാണ് സൗരഭ് മിത്തൽ എന്ന 25 കാരനായ എഞ്ചിനീയർ. വെറും 22-ാം വയസിൽ ജോലിയിൽ പ്രവേശിച്ച ഈ ഹരിയാന സ്വദേശിക്ക് പ്രതിവർഷം 20 ലക്ഷത്തോളം രൂപയായിരുന്നു ശമ്പളം. എൻഐടി കുരുക്ഷേത്രയിൽ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരിയായ മിത്തൽ, മികച്ച പാക്കേജും ഒരു പൊതുമേഖലാ സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് ബിപിസിഎല്ലിൽ ചേർന്നത്. […]
Read more

