സംഘപരിവാർ അജണ്ട’; പിഎം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പ്രമേയം
മലപ്പുറം: പിഎം ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതും വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിലെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും […]
Read more

