Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജമ്മുകാശ്മീരിൽ ഭീകരാക്രമണം; ഒരാൾ മരിച്ചു, 7 പേർക്ക് പരിക്കേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കൽ കശ്മീരിലെ അനന്തനാ​ഗ് ജില്ലയിലെ പെഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു 7 പേര്‍ക്ക് പരിക്കേറ്റു. ട്രെക്കിംഗിനായി പോയ വിനോദസഞ്ചാരികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർത്തത്. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. പരിക്കേറ്റവരിൽ മൂന്ന് പേർ പ്രദേശവാസികളും മൂന്ന് പേർ ഇതര സംസ്ഥാനക്കാരുമാണ്. ആക്രമിച്ചതിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പോലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് വൻ സുരക്ഷാ സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer