Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൃഷി- ശുചിത്വ മേഖലയും മുൻഗണന നൽകി താനാളൂർ പഞ്ചായത്ത് വികസന സെമിനാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പുതുയുഗം, പുതുവസന്തം എന്ന ലക്ഷ്യത്തോടെ ആരോഗ്യം, വിദ്യാഭ്യാസം , ഭിന്നശേഷി, വയോജന പദ്ധതികൾക്ക് മുൻഗണന നൽകിക്കൊണ്ട് താനാളൂർ പഞ്ചായത്ത് വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പൂതടം സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി . ഒ അസ്കർ മാസ്റ്റർ അധ്യക്ഷനായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എസ് സഹദേവൻ പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് വൈ : പ്രസിഡണ്ട് കെ ഫാത്തിമ ബീവി, ബ്ലോക്ക് വൈസ് പ്രസിഡൻറ് നസ്രീൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡോ: ഷഹനാ നിഷാദ്, തെയ്യമ്പാടി കുഞ്ഞിപ്പ, കെ സൽമത്ത്, ടി.കെ നസീർ, ബ്ലോക്ക് മെമ്പർമാരായ തോട്ടുങ്ങൽ ഉസ്മാൻ ഹാജി, കെ. പി ആയിശുമു, വി. പി ഹലീമ, മുൻ പഞ്ചായത്ത് പ്രസി: കെ.എം മല്ലിക ടീച്ചർ , പഞ്ചായത്ത് മെമ്പർ കെ.വി .എ ഖാദർ , പഞ്ചായത്ത് സെക്രട്ടറി സുരക്ഷിത എന്നിവർ പ്രസംഗിച്ചു. വിവധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചയും നടന്നു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix