Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രദ്ധേയമായി മലയാള സർവകലാശാലയിലെ ഫോട്ടോ പ്രദർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സംസ്കാര പൈതൃകപഠന സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സംസ്കൃതി 2026’ ത്രിദിന പൈതൃക സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദർശനം ശ്രദ്ധേയമാവുന്നു. ‘കാലം-ദേശം-സാക്ഷി’ എന്ന പേരിൽ സംസ്കാരപൈതൃക പഠനസ്കൂളും പൈതൃക മ്യൂസിയവും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനത്തിൽ പ്രശസ്ത ഫോട്ടോഗ്രാഫർ മനോജ് ഡി. വൈക്കം പകർത്തിയ ശ്രദ്ധേയമായ രണ്ട് ഫോട്ടോ പരമ്പരകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രസ്മരണകൾ ഓർമിപ്പിക്കുന്ന ‘വൈക്കം ചരിത്രവഴികൾ’, എം.ടി. വാസുദേവൻ നായരുടെ നോവലായ നാലുകെട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ ‘നാലുകെട്ടും നിളയും’ തുടങ്ങിയ ഫോട്ടോ പരമ്പരകൾ ചരിത്രത്തെയും സാഹിത്യത്തെയും ദൃശ്യരൂപത്തിൽ കോർത്തിണക്കുന്നവയാണ്. ഫെബ്രവരി 9 ന് ആരംഭിച്ച പ്രദർശനം ഇന്ന് ( ഫെബ്രുവരി 11) സമാപിക്കും.

Recent News

Advertisement
WhiteswanTV Footer