Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാസിക് ടിസിഎസിൽ പീഡനപരാതി ഒതുക്കാൻ ശ്രമം; എച്ച്ആർ മേധാവിയടക്കം എട്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ​നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) യൂണിറ്റിൽ വനിതാ ജീവനക്കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അധികൃതർ അവഗണിച്ചതായി ഗുരുതര ആരോപണം ഉയരുന്നു. കരാർ ജീവനക്കാരിയായ യുവതി മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിന് പകരം വിഷയം ഒതുക്കിത്തീർക്കാനാണ് കമ്പനിയിലെ ഉന്നതർ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരാതി നൽകുന്നതിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച എച്ച്ആർ മേധാവി അശ്വിനി ചൈനാനി ഉൾപ്പെടെ എട്ടുപേരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ച യുവതിക്ക് നേരെ ടീം ലീഡറായ റാസ മേമൻ മോശമായി പെരുമാറുകയും പരിശീലന മുറിയിൽ വെച്ച് അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചപ്പോൾ സ്വയം ശ്രദ്ധിക്കാനും ഒറ്റക്കിരിക്കാതിരിക്കാനും ഉപദേശിക്കുകയല്ലാതെ കുറ്റാരോപിതനെതിരെ നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്ന് അതിജീവിത ആരോപിക്കുന്നു.

​പരാതി നൽകിയതോടെ റാസ മേമനും കൂട്ടരും ചേർന്ന് യുവതിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഓഫീസിൽ മോശമായ പ്രചരണങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ ഓഫീസിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ കൃത്രിമം കാണിച്ച് അമിതമായ ജോലിഭാരം നൽകി യുവതിയെ മാനസികമായി തളർത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്. എച്ച്ആർ വിഭാഗത്തെ സമീപിച്ചപ്പോൾ വിഷയം വിട്ടുകളയാനും ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കരുതെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ ഇത്തരം പരാതികളൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ടിസിഎസ് മാനേജ്‌മെന്റ് നിലവിൽ അവകാശപ്പെടുന്നത്. സംഭവത്തിൽ നാസിക് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യൂണിറ്റിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം ജോലി സംബന്ധമായ ശത്രുതയാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് കുറ്റാരോപിതന്റെ കുടുംബം പ്രതികരിച്ചു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer