Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രളയ കാലത്ത് ഷട്ടർ തുറക്കാൻ താമസിച്ചു; വിവാദമായി തോട്ടപ്പള്ളി സ്പിൽവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: 2018-ലെ മഹാപ്രളയത്തിൽ കേരളമാകെ മുങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ പൂർണ്ണമായും തുറക്കാൻ വൈകിയതിന് പിന്നിലെ ദുരൂഹതകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സജീവ ചർച്ചയാകുന്നു. കുട്ടനാടും കിഴക്കൻ മേഖലകളും പ്രളയജലത്തിൽ മുങ്ങി സർവ്വനാശം സംഭവിച്ചിട്ടും ബാക്കി 20 ഷട്ടറുകൾ ഉയർത്താൻ അധികൃതർ കാണിച്ച വിമുഖത കരിമണൽ ലോബിയെ സഹായിക്കാനായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ വീണ്ടും ശക്തമാകുന്നത്.

പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ എത്തുന്ന പ്രളയജലം വേഗത്തിൽ കടലിലേക്ക് ഒഴുക്കിവിടാനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചത്. ആകെയുള്ള 40 ഷട്ടറുകളിൽ 20 എണ്ണം പ്രളയത്തിന് മുൻപേ തുറന്നിരുന്നു. എന്നാൽ ഓഗസ്റ്റ് 15-ന് അതിശക്തമായ മഴ പെയ്ത് ജലനിരപ്പ് ഉയർന്നിട്ടും ബാക്കിയുള്ള 20 ഷട്ടറുകൾ കൂടി തുറക്കാൻ അധികൃതർ തയ്യാറായില്ല. പൊഴിമുഖത്ത് അടിഞ്ഞുകൂടിയ കരിമണൽ കടലിലേക്ക് ഒഴുകിപ്പോകുന്നത് തടയാൻ സ്വകാര്യ മണൽ ലോബിക്കു വേണ്ടി എടുത്ത തീരുമാനമാണിതെന്ന് അന്നുതന്നെ പരാതി ഉയർന്നിരുന്നു.
ഓഗസ്റ്റ് 15 മുതൽ കുട്ടനാടും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകിയിട്ടും ഷട്ടറുകൾ ഉയർത്താൻ ജലസേചന വകുപ്പിന്റെ മെക്കാനിക്കൽ വിഭാഗത്തിന് അനുമതി ലഭിച്ചില്ല. ഒടുവിൽ പത്തനംതിട്ടയിൽ നിന്നുള്ള ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് ഓഗസ്റ്റ് 18-നാണ് ബാക്കി ഷട്ടറുകൾ തുറന്നത്. എന്നാൽ അപ്പോഴേക്കും ജനങ്ങളുടെ വീടും കച്ചവട സ്ഥാപനങ്ങളും ഉപകരണങ്ങളുമെല്ലാം പ്രളയമെടുത്തു കഴിഞ്ഞിരുന്നു.

അന്ന് ജലസേചന വകുപ്പിൽ നിന്ന് കരാർ എടുത്ത സ്വകാര്യ കമ്പനിയാണ് പൊഴിമുഖത്തെ മണൽ നീക്കിയിരുന്നത്. പിന്നീട് 2019 മുതൽ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ , ഐ.ആർ.ഇ എന്നിവയ്ക്ക് മണൽ നീക്കാൻ അനുമതി നൽകുകയും കരിമണൽ ഖനനം ആരംഭിക്കുകയും ചെയ്തു. വർഷങ്ങളോളം തുടർന്ന ഈ ഖനനം കഴിഞ്ഞ വർഷമാണ് ഹൈക്കോടതി ഇടപെട്ട് നിർത്തിവയ്പ്പിച്ചത്. പ്രളയകാലത്തെ വീഴ്ചകൾ യാദൃശ്ചികമല്ലെന്നും ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണെന്നുമാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആരോപിക്കുന്നത്.​പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കരിമണൽ ഖനന താത്പര്യങ്ങളും ഇപ്പോഴും സ്പിൽവേയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ എന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകരും ജനസാമാന്യവും.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer