Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് മർദ്ദിച്ച രണ്ടുപേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : കിഴിശേരിയിൽ മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ക്രൂര മർദ്ദനം. കേസിൽ കടയുടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയിൽ മോഷണ ശ്രമത്തിന് ശ്രമിച്ചെന്നാരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.

ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും കുട്ടികളെ മർദിച്ചു അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതി 14 ദിവസം റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer