കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കുമരകം പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
പഞ്ചായത്തിലെ 16 വാർഡുകളിൽ 13 വാർഡുകളിലാണ് കോൺഗ്രസ് നേരിട്ട് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് കുമരകം ഡിവിഷനിൽ അഡ്വ. അലൻ കുറിയാക്കോസ് മാത്യുവും കവണാറ്റിൻകര ഡിവിഷനിൽ അഡ്വ. വിഷ്ണു മണിയും സ്ഥാനാർത്ഥികളാകും.
പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികൾ: വാർഡ് 1- മായാ ഷിബു, വാർഡ് 4- സലീമ ശിവാത്മജൻ, വാർഡ് 7- ഇ.എസ്. ഷീലമ്മ, വാർഡ് 8- പി.കെ. മനോഹരൻ, വാർഡ് 9- ബിൻസി ഏബ്രഹാം, വാർഡ് 10- ദിവ്യാ ദാമോദരൻ, വാർഡ് 11- റ്റി.എം. ജോർജുകുട്ടി, വാർഡ് 12- കുഞ്ഞച്ചൻ വേലിത്തറ, വാർഡ് 13- റ്റിറ്റ്യൂ ലൂയിസ്, വാർഡ് 14- ജോഫി ഫെലിക്സ്, വാർഡ് 15- വി.എസ്. പ്രദീപ്കുമാർ. ഇതിനുപുറമെ, 16-ാം വാർഡ് യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (ജോസഫ് ഗ്രൂപ്പിനായി) നൽകി. വാർഡ് 2 (എ.പി. ഗോപി), വാർഡ് 6 (ഗ്രേഷ്മാ രാഹുൽ) എന്നിവിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനും കോൺഗ്രസ് തീരുമാനിച്ചു.




