റിയാദ്: റെഡ് സീ ഇൻറർനാഷനൽ വികസിപ്പിച്ച ‘അമാല’ ടൂറിസം കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. തബൂക്ക് പർവതനിരകളും ചെങ്കടലും സംഗമിക്കുന്ന സ്ഥലത്ത് ആഡംബരം, ആരോഗ്യവാസം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിച്ച അനുഭവമാണ് അമാല വാഗ്ദാനം ചെയ്യുന്നത്.
പ്രോജക്ട് ആറ് ആഡംബര റിസോർട്ടുകളാണ് ആദ്യഘട്ടത്തിൽ ഉൾക്കൊള്ളുന്നത്. അതിൽ ഇക്വിനോക്സ്, ഫോർ സീസൺസ്, റോസ്‌വുഡ്, സിക്‌സ് സെൻസസ്, നാമൗസ് അമാല’ റിസോർട്ടുകളും ഉൾപ്പെടുന്നു.
കൂടാതെ, അമാല ബോട്ട് ക്ലബ്ബ് ‘ദ ഓഷ്യൻ റേസ് 2027 ന്റെ ഗ്രാൻഡ് ഫൈനൽ ആതിഥേയത്വം വഹിക്കും. സമുദ്രജീവി അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ‘കൊറാലിയം’ എന്ന കേന്ദ്രവും പദ്ധതിയുടെ ഭാഗമാണ്.




