കോഴിക്കോട്: ട്രെയിനിനുള്ളില്‍ യാത്രക്കാരന്റെ ഐഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണന് ആണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരന് ചാര്‍ജ് ചെയ്യാനായി കുത്തിയിട്ടിരുന്ന ഏകദേശം 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോണാണ് പ്രതി മോഷ്ടിത്.
ഹരികൃഷ്ണന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മൊബൈല്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, അക്രമം, ലഹരി ഉപയോഗം, ബൈക്ക് മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. കാപ്പാ നിയമം ലംഘിച്ച് വീണ്ടും മോഷണത്തിനിറങ്ങിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




